DCBOOKS
Malayalam News Literature Website

ഡി സി പുസ്തകമേളയില്‍ ‘വരിക ഗന്ധര്‍വ്വ ഗായകാ’ പ്രകാശിപ്പിക്കുന്നു

varikaതിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ഡി സി പുസ്തകമേളയില്‍ എം ജയചന്ദ്രന്‍ എഴുതിയ വരിക ഗന്ധര്‍വ്വഗായകാ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നു. ജൂലൈ 7ന് വൈകിട്ട് 5.30 നടക്കുന്ന സാംസ്‌കാരിസമ്മേളനത്തില്‍ പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പുസ്തകം പ്രകാശനം ചെയ്യും.

പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, ഡോ കെ ഓമനക്കുട്ടി, രാജേന്ദ്രന്‍ എടത്തുംകര, എം ജയചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

കാലാതിവര്‍ത്തിയായ ഈണങ്ങളുടെ മഹാസാഗരം മലയാളത്തിനു സമ്മാനിച്ച ദേവരാജന്‍ മാസ്റ്ററെക്കുറിച്ച് എം ജയചന്ദ്രന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകളാണ്’ വരിക ഗന്ധര്‍വ്വ ഗായകാ’. ദേവരാജന്‍ മാസ്റ്റര്‍ എന്ന വന്‍മരത്തണലിലൂടെ നാദബ്രമ്ഹത്തിന്റെ ഉള്ളറിയുന്ന സംഗീതജ്ഞനായി എം ജയചന്ദ്രന്‍ എന്ന സംഗീതസംവിധായകന്‍ എങ്ങനെ വളര്‍ന്നു എന്നതിന്റെ സൂക്ഷ്മവിശദീകരണമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം. .

Comments are closed.