DCBOOKS
Malayalam News Literature Website

കെ വി രാമനാഥന്‍ സാഹിത്യപുരസ്‌കാരം ഇ പി ശ്രീകുമാറിന്

ഇരിങ്ങാലക്കുട; യുവകലാസാഹിതിയുടെ കെ.വി. രാമനാഥന്‍ സാഹിത്യ പുരസ്‌കാരത്തിന് (20,000 രൂപ) ഇ.പി. ശ്രീകുമാര്‍ അര്‍ഹനായി. ഏപ്രില്‍ 10-ന് പുരസ്‌കാരം സമ്മാനിക്കുമെന്ന് യുവകലാസാഹിതി മണ്ഡലം ഭാരവാഹികളായ കെ.കെ. കൃഷ്ണാനന്ദബാബു, അഡ്വ. രാജേഷ് തമ്പാന്‍, വി.എസ്. വസന്തന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 4.30-ന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ യുവകലാ സാഹിതിയും മഹാത്മാഗാന്ധി ലൈബ്രറിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.

ഇ പി ശ്രീകുമാറിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

 

Comments are closed.