DCBOOKS
Malayalam News Literature Website

ഇന്ധനവില വര്‍ധന;ഒക്ടോബര്‍ 16ന് യുഡിഎഫ് ഹര്‍ത്താല്‍

ജിഎസ്ടി നടപ്പാക്കിയതിലെ അപാകത, ഇന്ധനവില വര്‍ധന എന്നിവയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 13ന് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. മലപ്പുറം വേങ്ങരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ജിഎസ്ടി നടപ്പാക്കിയതോടെ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ചെന്നിത്തല ആരോപിച്ചു. ഇന്ധനവില വര്‍ധന നിയന്ത്രിക്കാനും നടപടിയൊന്നും സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

Comments are closed.