DCBOOKS
Malayalam News Literature Website

തുഗ്ലക്കും നോട്ട്​ നിരോധിച്ചിരുന്നു; യശ്വന്ത്​ സിന്‍ഹ

നോ​ട്ടു​ക​ള്‍ നി​രോ​ധി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ന​ട​പ​ടി​യെ മു​ഹ​മ്മ​ദ്​ ബി​ന്‍ തു​ഗ്ല​ക്കു​മാ​യി ഉ​പ​മി​ച്ച്‌ മുൻ ധനകാര്യ മന്ത്രിയും ബി.​ജെ.​പി നേ​താ​വുമായ യ​ശ്വ​ന്ത്​ സി​ന്‍​ഹ. ച​രി​ത്ര​ത്തി​ല്‍ ധാ​രാ​ളം ച​ക്ര​വ​ര്‍​ത്തി​മാ​രും രാ​ജാ​ക്ക​ന്മാ​രും നോ​ട്ട്​ നി​രോ​ധ​നം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ചാ​ര​ത്തി​ലി​രു​ന്ന പ​ഴ​യ നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ച്ച്‌​ പു​തി​യ നോ​ട്ടു​ക​ള്‍ അ​ച്ച​ടി​ച്ച ച​ക്ര​വ​ര്‍​ത്തി 700 വ​ര്‍​ഷം മു​മ്പു​ണ്ടാ​യി​രു​ന്നു. മു​ഹ​മ്മ​ദ്​ ബി​ന്‍ തു​ഗ്ല​ക്ക്​ എ​ന്നാ​ണ് പേര്.

അ​ഹ്​​മ​ദാ​ബാ​ദി​ല്‍ ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു യ​ശ്വ​ന്ത്​ സി​ന്‍​ഹ. രാ​ജ്യ ത​ല​സ്ഥാ​നം ഡ​ല്‍​ഹി​യി​ല്‍​നി​ന്ന്​ ദൗ​ല​ത്താ​ബാ​ദി​ലേ​ക്ക്​ മാ​റ്റി കു​പ്ര​സി​ദ്ധി നേ​ടി​യ ആ​ളു​മാ​യി​രു​ന്നു തു​ഗ്ല​ക്ക്. ​ നോ​ട്ട്​ നി​രോ​ധ​ന​ത്തി​ലൂ​ടെ രാ​ജ്യ​ത്തി​ന്​ 3.75 ല​ക്ഷം കോ​ടി​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യെ​ന്നും​ വാ​ജ്​പേയി സ​ര്‍​ക്കാ​റി​ല്‍ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നോ​ട്ട്​ നി​രോ​ധ​നം പ്ര​ഖ്യാ​പ​ന​ത്തി​നി​ടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 75 ത​വ​ണ​യെ​ങ്കി​ലും ക​ള്ള​പ്പ​ണ​ത്തെ​ക്കു​റി​ച്ച്‌​ പ​റ​ഞ്ഞു. ക​ള്ള​നോ​ട്ട്,​ ഭീ​ക​ര​വാ​ദം എ​ന്നീ വാ​ക്കു​ക​ളും പ​രാ​മ​ര്‍​ശി​ച്ചു. പ​ക്ഷേ, ഡി​ജി​റ്റ​ല്‍, ക​റ​ന്‍സി​ര​ഹി​ത സ​മ്പ​ദ്​ വ്യ​വ​സ്ഥ എ​ന്നൊ​ന്നും അ​ന്ന്​ പ​റ​ഞ്ഞ്​ കേ​ട്ടി​ല്ലെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Comments are closed.