DCBOOKS
Malayalam News Literature Website

യുദ്ധത്തിന്​ തിരികൊളുത്തുന്നത് അമേരിക്കയെന്ന് ഉത്തരകൊറിയ

കൊറിയന്‍ വിദേശകാര്യമന്ത്രി റിങ്​ ​യോ ഹോ

മോസ്​കോ: അമേരിക്ക ഉത്തരകൊറിയക്കെതിരെ യുദ്ധത്തിന്​ തയാറെടുക്കുകയാണെന്ന്​ കൊറിയന്‍ വിദേശകാര്യമന്ത്രി റിങ്​ ​യോ ഹോ. കലഹപ്രിയനും ബുദ്ധിഭ്രമവുമുള്ള പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപി​ന്റെ പ്രസ്​താവനകളാണ്​ യുദ്ധത്തിന്റെ സാഹചര്യം സൃഷ്​ടിക്കുന്നതെന്നും കൊറിയ കുറ്റപ്പെടുത്തി.

ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങള്‍ മേഖലയുടെ സമാധാനത്തിനും സുരക്ഷക്കും ഭീഷണി സൃഷ്​ടിക്കില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. യുദ്ധത്തിലൂടെ മാത്രമേ ഈ പ്രശ്​നത്തിന്​ ശാശ്വത പരിഹാരം കാണാന്‍ കഴിയു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ വാര്‍ത്ത എജന്‍സിയോട്​ സംസാരിക്കുമ്പോഴാണ്​ കൊറിയന്‍ വിദേശകാര്യമന്ത്രിയുടെ അഭിപ്രായപ്രകടനം.

തുടര്‍ച്ചയായി ഉത്തരകൊറിയ ആണവപരീക്ഷണങ്ങള്‍ നടത്തിയതോടെയാണ്​ അമേരിക്കയുമായുള്ള ബന്ധം വഷളായത്​. കൂടാതെ, അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപും കൊറിയന്‍ നേതാക്കളും പരസ്​പരം ആരോപണ പ്രത്യാരോപണങ്ങളുമായി ഐക്യരാഷ്​ട്ര സഭയുടെ ജനറല്‍ കൗണ്‍സിലില്‍ എത്തിയിരുന്നു.

Comments are closed.