DCBOOKS
Malayalam News Literature Website

പോയവാരം മലയാളിയുടെ ഇഷ്ടകൃതികള്‍

സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ എസ് ഹരീഷ് രചിച്ച മീശ നോവലാണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുന്നത്. ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ നോവല്‍ ഹിപ്പിയാണ് തൊട്ടുപിന്നില്‍. എം.ടി വാസുദേവന്‍ നായരുടെ ഏറെ വായിക്കപ്പെട്ട നോവലായ രണ്ടാമൂഴം, പൗലോ കൊയ്‌ലോയുടെ മാസ്റ്റര്‍പീസ് കൃതി ആല്‍ക്കെമിസ്റ്റ്, കെ. ആര്‍ മീരയുടെ നോവലായ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീഎന്നീ കൃതികളും ഏറ്റവും കൂടുതല്‍ വായിയ്ക്കപ്പെട്ട കൃതികളുടെ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ടി. ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ബെന്യാമിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമായ പോസ്റ്റ്മാന്‍, നളിനി ജമീലയുടെ എന്റെ ആണുങ്ങള്‍, ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, അധ്യാപിക ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ എന്നീ കൃതികളും ഏറ്റവുമധികം വായിക്കപ്പെട്ടവയാണ്.

കെ. ആര്‍ മീരയുടെ നോവലായ ആരാച്ചാര്‍, മുരളി തുമ്മാരുകുടിയുടെ ഏറ്റവും പുതിയ ലേഖനസമാഹാരമായ ബുദ്ധനും ശങ്കരനും പിന്നെ ഞാനും, ജെഫ് കെല്ലറുടെ മനോഭാവം അതാണ് എല്ലാം, മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ വിരലറ്റം എന്ന ആത്മകഥ, സിസ്റ്റര്‍ ജെസ്മിയുടെ വീണ്ടും ആമേന്‍ എന്നീ കൃതികളും പോയവാരം ഏറ്റവുമധികം വായിയ്ക്കപ്പെട്ട കൃതികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

Comments are closed.