DCBOOKS
Malayalam News Literature Website

അമേരിക്കന്‍ സംഗീതജ്ഞന്‍ ടോം പെറ്റി അന്തരിച്ചു

പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞന്‍ ടോം പെറ്റി (66) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ലോസ് ഏഞ്ചല്‍സിലെ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. അബോധാവസ്ഥയില്‍ കാണപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പാട്ടുകാരന്‍, ഗാനരചയിതാവ്, വാദ്യോപകരണ വിദ്വാന്‍, പ്രൊഡ്യൂസര്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ടോമിന്റേതായി നിരവധി ഹിറ്റുകളാണുള്ളത്. അമേരിക്കന്‍ ഗേള്‍, ബ്രേക്ക് ഡൗണ്‍, ഫ്രീ ഫോളിന്‍, ലേണിംഗ് ടു ഫ്‌ളൈ ആന്‍ഡ് റെഫ്യൂജീ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ദ ഹാര്‍ട്ട് ബ്രേക്കേഴ്‌സ് എന്ന ബാന്‍ഡും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.

Comments are closed.