DCBOOKS
Malayalam News Literature Website

മതനിരപേക്ഷത ഭൂതകാലവുമായുള്ള ഇടപെടലിന്റെ അടിസ്ഥാനത്തിലാകണം

tm-krishna

മതനിരപേക്ഷതയെ കാണേണ്ടത് ഭൂതകാലവുമായുള്ള ഇടപെടലിന്റെ അടിസ്ഥാനത്തിലാകണമെന്ന് സംഗീതജ്ഞന്‍ ടി എം കൃഷ്ണ. കൊച്ചിയിൽ ‘ഫ്രണ്ട്സ് ഓഫ് ടി കെ’ സംഘടിപ്പിച്ച ഡോ. ടി കെ രാമചന്ദ്രന്‍ അനുസ്മരണ പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ‘കലാകാരന്‍ പൗരനെന്ന നിലയില്‍,
പൗരന്‍ കലാകാരന്‍ എന്ന നിലയില്‍’ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. കല മനുഷ്യന്റെ ബോധപൂര്‍വമായ സൃഷ്ടിയാണ്. കലാപ്രവര്‍ത്തകരെ പ്രത്യേക വിഭാഗമായി മാറ്റുമ്പോള്‍ അവരെ പൌരത്വത്തില്‍നിന്ന് അകറ്റുകയാണ്. അദ്ദേഹം പറഞ്ഞു.

സംഗീതകച്ചേരിയുടെ വേദി സജ്ജീകരണംപോലും കലാതത്വത്തിന്റെ പേരിലല്ല. അധികാര സമവാക്യത്തിന്റെ അടിസ്ഥാനത്തിലാണ്. കപ്പിത്താനായ വായ്പാട്ടുകാരന്‍ വേദിയുടെ മധ്യത്തിലാണ്. ഘടത്തിനും ഗഞ്ചിറയ്ക്കും പിന്നിലാണ് സ്ഥാനം. ലളിതമായ മാറ്റത്തിലൂടെ ഈ അധികാരഘടനയ്ക്ക് മാറ്റംവരുത്താം. ഒരുവശത്തേക്ക് മാറിയിരുന്നാല്‍ ഗായകന്റെ നിയന്ത്രണാധികാരം കുറയും. എന്നാല്‍ എല്ലാം നന്നായി കേള്‍ക്കാന്‍കഴിയും.

പെരുമാള്‍ മുരുകന്‍ നിശബ്ദനായിരിക്കുമ്പോള്‍ എഴുതിയ 44 കവിതകള്‍ തനിക്ക് തന്നു. അത് ആദ്യം പാടിയത് ഗൌഡവിഭാഗത്തിന് മേധാവിത്വമുള്ള കോയമ്പത്തൂരാണ്. ആ ദേവസ്തുതികള്‍ കേട്ടവര്‍ പെരുമാള്‍ മുരുകന്‍ 14-ാം നൂറ്റാണ്ടില്‍ ജനിച്ച ആരോ ആണെന്നാണ് കരുതിയത്. എന്നാല്‍ അവര്‍ക്ക് ഏറ്റവും പ്രശ്നമുള്ളയാളാണെന്ന് പറഞ്ഞുകൊടുക്കേണ്ടിവന്നു. ഓരോ സംസ്കാരവുമുള്ളവര്‍ അവരുടെ കലാരൂപങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.