DCBOOKS
Malayalam News Literature Website

ഏഴാം ക്ളാസുകാരന് സ്നേഹത്തോടെ തോമസ് ഐസക്

thomas..

കയര്‍ കേരളയുടെ തിരക്ക് കഴിഞ്ഞാല്‍ ഉടനെ കേട്ടെഴുത്തെടുക്കാന്‍ വരുമെന്ന് ശ്രീഹരിക്ക് തോമസ് ഐസകിന്റെ മറുപടി. മലയാളം എഴുതാനൊക്കെ ഞങ്ങള്‍ പഠിച്ചു. ഞങ്ങള്‍ക്ക് കേട്ടെഴുത്തെടുക്കാന്‍ എന്നാണ് സാര്‍ വരുന്നതെന്ന് ചോദിച്ചുള്ള ഏഴാംക്ലാസുകാരന്റെ കത്തിന് കയര്‍ sreehariകേരളയുടെ തിരക്ക് കഴിഞ്ഞാല്‍ ഉടനെ കേട്ടെഴുത്തെടുക്കാന്‍ വരുമെന്ന് മന്ത്രി തോമസ് ഐസകിന്റെ മറുപടി..

ചെട്ടിക്കാട് ശ്രീ ചിത്തിര മഹാരാജവിലാസം ഗവ. യുപി സ്‌കൂളിലെ ശ്രീഹരിയാണ് മന്ത്രിക്ക് കത്തയച്ചത്. സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനത്തിനെത്തിയ മന്ത്രി അന്ന് നല്‍കിയ വാക്കായിരുന്നു കേട്ടെഴുത്തെടുക്കാന്‍ വീണ്ടും വരുമെന്നത്. സാര്‍ പറഞ്ഞതനുസരിച്ച് മലയാളം വായിക്കാനും എഴുതാനും തങ്ങള്‍ പഠിച്ചതായും കേട്ടെഴുത്തെടുക്കാന്‍ എന്നുവരുമെന്നുമായിരുന്നു ശ്രഹരിക്ക് അറിയേണ്ടിയിരുന്നത്.

ഫേസ്ബുക്കിലാണ് മന്ത്രി മറുപടിയും ശ്രീഹരിയുടെ കത്തും പോസ്റ്റ് ചെയ്തത്.

മന്ത്രിയുടെ മറുപടി ഇങ്ങനെ;

പ്രിയപ്പെട്ട ശ്രീഹരി ,
മോന്റെ കത്ത് ഇന്നലെ കയ്യില്‍ കിട്ടി . വളരെ സന്തോഷം തോന്നി.മോനെപ്പോലെ ഒത്തിരി കുട്ടികള്‍ ഉണ്ടായിരുന്നല്ലോ അവിടെ . അവര്‍ എല്ലാവരും തന്നെ മലയാളം എഴുതാനും വായിക്കുവാനും പഠിച്ചു കാണുമല്ലോ ?

കയര്‍ കേരളയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ സ്‌കൂളില്‍ എത്തുന്നുണ്ട്, നിങ്ങളെ എല്ലാവരെയും കാണുവാന്‍ .

സ്‌നേഹത്തോടെ ,
തോമസ് ഐസക്

Comments are closed.