DCBOOKS
Malayalam News Literature Website

‘തിമിര കാന്തി’ നവംബര്‍ 5ന് പ്രകാശിപ്പിക്കുന്നു

രാജീവ് നായര്‍ എഴുതി ഡി സി ബുക്‌സ് പ്രിദ്ധീകരിച്ച ‘തിമിരകാന്തി’ പ്രകാശിപ്പിക്കുന്നു. നവംബര്‍ 5ന് വൈകിട്ട് 7ന് എറണാകുളം രാമവര്‍മക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ് പുസ്തകം പ്രകാശനം ചെയ്യും.

കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് പുസ്തകം ഏറ്റുവാങ്ങും. ചടങ്ങില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ അദ്ധ്യക്ഷനാകും. ജയരാജ് വാര്യര്‍ പുസ്തകം അവതരിപ്പിക്കും.

തുടര്‍ന്ന് വിശ്രുത സംഗീതജ്ഞനും ഗ്രാമി അവാര്‍ഡ് ജേതാവുമായ മനോജ് ജോര്‍ജ് അവതരിപ്പിക്കുന്ന സംഗീതപരിപാടിയുമുണ്ടാകും.

Comments are closed.