DCBOOKS
Malayalam News Literature Website

പ്രമുഖ നാടകനടി ശോഭ സെന്‍ അന്തരിച്ചു

sobhasen

പ്രമുഖ നാടകനടിയും അന്തരിച്ച നടന്‍ ഉല്‍പല്‍ ദത്തിന്റെ ഭാര്യയുമായ ശോഭ സെന്‍ (93) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. ബെതുണ്‍ കോളജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം ജനനാട്യം സംഘസ്തയില്‍ ചേര്‍ന്ന സെന്‍ നിരവധി നാടകങ്ങല്‍ അഭിനയിച്ചു. മൃണാല്‍ സെന്നിന്റെ ഏക് അഭുരി കഹാനി, ദിന്‍ പ്രതിദിന്‍, ഗൗതം ഗോഷിന്റെ ദേഘ, ബാബു ചാറ്റര്‍ജിയുടെ പ്രസന്ത് അസ്‌നി അപ്‌നി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വിഷ്ണുപ്രിയ ദത്ത് മകളാണ്.

Comments are closed.