DCBOOKS
Malayalam News Literature Website

തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ബോളിവുഡ് നടി ഹേമമാലിനി

എപ്പോഴും ഊര്‍ജസ്വലയായി ഇരിക്കുന്നതാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് ബോളിവുഡ് നടി ഹേമമാലിനി. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ‘ബിയോണ്ട് ദ് ഡ്രീം ഗേള്‍’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ‘ബോളിവുഡ് ഡ്രീം ഗേള്‍’. എന്നും ഊര്‍ജസ്വലയായി ഇരിക്കാന്‍ മനസ്സ് നന്നാകണം. മനസ്സ് നന്നാകാന്‍ നല്ലതു മാത്രം വായിക്കുകയും ചിന്തിക്കുകയും വേണമെന്നും ഹേമമാലിനി പറഞ്ഞു.വിശ്രമജീവിതം നയിക്കേണ്ട പ്രായമായെന്നും എന്നാല്‍ തനിക്ക് അതിനാവില്ലെന്നും എപ്പോഴും ഊര്‍ജ്ജസ്വലയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാനാണിഷ്ടമെന്നും അവര്‍പറഞ്ഞു. ജീവിതത്തില്‍ പാവങ്ങളെ സഹായിക്കാനും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനമാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

ബോളിവുഡ് സിനിമയുടെ സുവര്‍ണ്ണകാലഘട്ടത്തിലാണ് ഞാന്‍ സിനിമയുടെ ഭാഗമായത്. അതുകൊണ്ടുതന്നെ നല്ല കുറേ സിനിമകളുടെ ഭാഗമാകാനും അമിതാഭ് ബച്ചന്‍, സഞ്ജീവ് കുമാര്‍, ധര്‍മ്മേന്ദ്ര തുടങ്ങിയ പ്രഗല്‍ഭരായ നടന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു.മാത്രമല്ല, രേഖ, ആശ പരേഖ് തുടങ്ങിയവരെപ്പോലെ തനിക്കും സിനിമയില്‍ വ്യക്തമായ ഒരു ഐഡന്റിറ്റിയുണ്ടാക്കാന്‍ സാധിച്ചുവെന്നും ഹേമമാലിനി ഓര്‍മ്മിച്ചു.

ഇന്നലകളിലെയും ഇന്നത്തെയും സിനിമകളിലെ പ്രത്യേകതകളെകുറിച്ചും വ്യത്യാസങ്ങളെകുറിച്ചുമുള്ള പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കും ഹേമമാലിനി മറുപടി പറഞ്ഞു.

എക്‌സ്‌പോ സ്ന്ററിലെ ഇന്റലക്ച്വല്‍ ഹാളില്‍ നടന്ന പരിപാടി ഹേമ മാലിനിയെകുറികുറിച്ചും അവരുടെ പുസ്തകത്തെകുറിച്ചുമുള്ള ചെറുവിവരണമടങ്ങുന്ന വീഡിയോ പ്രസന്റേഷനിലൂടെയാണ് ആരംഭിച്ചത്. ഹേമമാലിനി റാം കമല്‍ മുഖര്‍ജിയുമായി ചേര്‍ന്നെഴുതിയ പുസ്തകമാണ് ബിയോണ്ട് ദ് ഡ്രീം ഗേള്‍. പ്രധാനമന്ത്രി നരേന്ദ്രമേദിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

 

Comments are closed.