DCBOOKS
Malayalam News Literature Website

ക്രോസ് വേഡ് പുരസ്‌കാരം; ചുരുക്കപ്പട്ടികയില്‍ സേതുവും സുഭാഷ് ചന്ദ്രനും

ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വര്‍ഷം തോറും നല്‍കിവരുന്ന ക്രോസ് വേഡ് പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചു. ഫിക്ഷന്‍ ,നോണ്‍ ഫിക്ഷന്‍, വിവര്‍ത്തനം ബിസിനസ്സ് ,ജീവചരിത്രം ,ആരോഗ്യം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളില്‍ ആണ് അവാര്‍ഡുകള്‍ നല്‍കുന്നത്. 3 ലക്ഷം രൂപയും, പോപ്പുലര്‍ ചോയ്‌സ് വിഭാഗത്തില്‍ 1 ലക്ഷം രൂപയുമാണ് പുരസ്‌കാരമായി നല്‍കുന്നത്.

ക്രോസ് വേഡ് പുരസ്‌കാര പട്ടികയില്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ശശിതരൂരിന്റെ An Era of Darkness, ട്രാന്‍സലേഷന്‍ വിഭാഗത്തില്‍ സേതുവിന്റെ  The Saga of Muziris , സുഭാഷ് ചന്ദ്രന്റെ  A Preface to Man ( മനുഷ്യന് ഒരു ആമുഖം) എന്നീ പുസതകങ്ങും ഇടംപിടിച്ചിട്ടുണ്ട്.

ഇതില്‍ പോപ്പുലര്‍ ചോയ്‌സ് വിഭാഗത്തില്‍ ഫിക്ഷന്‍ എഴുത്തുകാരുടെ ചുരുക്കപ്പട്ടികയില്‍ ചേതന്‍ ഭഗത്ത് ,രവീന്ദര്‍ സിംഗ് , ട്വിങ്കിള്‍ ഖന്ന, ദര്‍ജോയ് ദത്ത, അശ്വിന്‍ സാംഖി, എന്നിവരുടെ പുസ്തകങ്ങള്‍ ഉണ്ട്. ചേതന്‍ ഭഗത്തിന്റെ ‘വണ്‍ ഇന്ത്യന്‍ ഗേളാണ്’ അവസാന ഘട്ട പട്ടികയില്‍ ഇടം പിടിച്ചത്. രവീന്ദര്‍ സിങ്ങിന്റെ ‘ദിസ് ലവ് ദാറ്റ് ഫീല്‍സ് റൈറ്റ് ‘ എന്ന പുസ്തകമാണ് പട്ടികയിലുള്ളത്. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ സദ്ഗുരുവിന്റെ‘ ഇന്നര്‍ എഞ്ചിനീയറിങ്’ എന്ന പുസ്തകമാണുള്ളത്. രുചി ശര്‍മയുടെ ‘ദി റൈസ് ആന്‍ഡ് ഫാള്‍ ഓഫ് നേഷന്‍സ്’ എന്ന പുസ്തകവും ഇതേ വിഭാഗത്തില്‍ ഇടം നേടി. ഈ ഇനത്തില്‍ ദേവദത്ത് പട്‌നായിക്, രാധാകൃഷ്ണന്‍ പിള്ള എന്നിവരുടെ പുസ്തകവുമുണ്ട്.

ജീവചരിത്രങ്ങളുടെ ചുരുക്കപ്പട്ടികയിലെ പ്രധാന ആകര്‍ഷണം കരണ്‍ ജോഹറിനെപ്പറ്റി പൂനം സക്‌സേന എഴുതിയ ‘ആന്‍ അണ്‍ സൂട്ടബിള്‍ ബോയ് ‘ ആണ്. യസീര്‍ ഉസ്മാന്‍ എഴുതിയ ‘രേഖ അണ്‍ടോള്‍ഡ് സ്‌റ്റോറി’ യും ഈ വിഭാഗത്തിലെ ശ്രദ്ധ നേടിയ പുസ്തകമാണ്.

www.crosswordbookawards.com എന്ന സൈറ്റ് വഴി ഓണ്‍ലൈന്‍ വോട്ട് രേഖപ്പെടുത്തി വായനക്കാര്‍ക്കും അവാര്‍ഡിന്റെ ഭാഗമാകാന്‍ അവസരമുണ്ട്.

Comments are closed.