fbpx
DCBOOKS
Malayalam News Literature Website

ദ കാബിനറ്റ് ഓഫ് ഡോ. കലിഗരി: ദീപന്‍ ശിവരാമന്റെ പുതിയ നാടകം തൃശൂരില്‍

റോബര്‍ട്ട് വെയ്ന്‍ സംവിധാനം ചെയ്ത ജര്‍മ്മന്‍ ചലച്ചിത്രമായ ‘ദ കാബിനറ്റ് ഓഫ് ഡോ. കലിഗരി’യുടെ നാടകാവിഷ്‌കാരം ഈമാസം 13, 14 തിയതികളില്‍ തൃശൂരില്‍ അവതരിപ്പിക്കും. മലയാളത്തിലെ ക്ലാസിക്‌നോവലായ ഖസാഖിന്റെ ഇതിഹാസം നാടകം സംവിധാനം ചെയ്ത ദീപന്‍ ശിവരാമനാണ് ഈ നാടകവും ഒരുക്കുന്നത്.

ഫാസിസത്തിന്റെ നിഷ്ഠൂരതയും വിവേകരാഹിത്യവുമാണ് ദ ക്യാബിനറ്റ് ഓഫ് കലിഗരിയുടെ ഇതിവൃത്തം. സാധാരണക്കാരനായ മനുഷ്യനെ സൈനികനായി പെരുമാറാന്‍ നിര്‍ബന്ധിതനാക്കുകയും കൊല്ലാന്‍ പോലും മടിയില്ലാത്തവനാക്കുന്നതെങ്ങനെയെന്നും 1920ല്‍ പുറത്തിറങ്ങിയ ഈ നിശബ്ദ ചിത്രം പറയുന്നു. ഫ്രാന്‍സിസ് എന്ന ഒരു യുവാവിനെ ചുറ്റിപ്പറ്റിയാണ് ഇതിന്റെ കഥ വികസിക്കുന്നത്. ഗ്രാമത്തിലെ ഒരു ഉത്സവത്തിലേക്ക് ഡോ. കലിഗിരി സൊമാനാമ്പുലിസ രോഗിയായ സീസറുമൊത്ത് എത്തുന്നതോടെ ഇയാളുടെ ജീവിതം മാറിമറിയുന്നു. ഫ്രാന്‍സിസിന്റെ സുഹൃത്ത് അലന്‍ കൊല്ലപ്പെടുകയും അയാളുടെ പ്രതിശ്രുത വധു ജെയ്ന്‍ അപ്രത്യക്ഷയാകുകയും ചെയ്യുന്നു. ഹൊററും ഉദ്വേഗവും നിറഞ്ഞ കഥപറച്ചില്‍ രീതിയിലാണ് നാടകം തയ്യാറാക്കിയിരിക്കുന്നത്.

ഒന്നാം ലോകയുദ്ധത്തിന് ശേഷം ഹിറ്റ്‌ലറുടെ വരവിനെ സംശയലേശമന്യേ സ്ഥാപിച്ച ഒരു ചലച്ചിത്രാവിഷ്‌കാരമായാണ് റോബര്‍ട്ട് വെയിനിയുടെ ഭദി ക്യാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗരി’ ചരിത്രത്തിലിടം നേടിയത്. ഒന്നാം ലോകയുദ്ധത്തിന് ശേഷം ഹിറ്റ്‌ലറുടെ വരവിനെ സംശയലേശമന്യേ സ്ഥാപിച്ച ഒരു ചലച്ചിത്രാവിഷ്‌കാരമായാണ് റോബര്‍ട്ട് വെയിനിയുടെ ഭദി ക്യാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗരി’ ചരിത്രത്തിലിടം നേടിയത്.
ഈ നിശബ്ദ സിനിമയെ ഫാസിസത്തിനെതിരായ പുതിയ ശബ്ദമാക്കി എങ്ങനെ മാറ്റാമെന്ന അന്വേഷണത്തിനൊടുവിലാണ് ഒരു സംഘം നാടകപ്രവര്‍ത്തകര്‍ സിനിമയുടെ നാടകാവിഷ്‌ക്കാരവുമായി രംഗത്ത് വരുന്നത്. ഫാസിസം എങ്ങനെ സാധാരണമനുഷ്യരെ അനുസരണയുള്ള പട്ടാളക്കാരെപ്പോലെ വാര്‍ത്തെടുക്കുന്നു, കൊലപാതകങ്ങളും വംശഹത്യകളും ചെയ്യാന്‍ മടിയില്ലാത്തവരാക്കിത്തീര്‍ക്കുന്നു എന്നാണ് നാടകം പരിശോധിക്കുന്നത്. ഒരു ശവപ്പെട്ടിക്കകത്ത് വര്‍ഷങ്ങളായി ഉറങ്ങിക്കിടക്കുന്ന സിസാരെ എന്ന യുവാവുമായി ഡോ. കാലിഗരി സമാധാനപൂര്‍ണമായ ഒരു ടൗണിലെ മേളയിലേക്ക് ഒരു പ്രദര്‍ശനത്തിനായി എത്തുന്നതോടെ അവിടെ അരങ്ങേറുന്ന ദാരുണമായ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.

ഖസാക്കിന്റെ ഇതിഹാസത്തിന് ശേഷം ദീപന്‍ ശിവരാമന്‍ സിനിമയ്ക്ക് പരീക്ഷണ അരങ്ങൊരുക്കുമ്പോള്‍ ഡോ. കലിഗരിയാകുന്നത് ചലച്ചിത്ര നടനും നിര്‍മ്മാതാവുമായ പ്രകാശ് ബാരെയാണ്.ബാരെയോടൊപ്പം അരങ്ങിലും അണിയറയിലും ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ കൂടി അണിനിരക്കുന്നു.

ഡല്‍ഹിയിലെ പെര്‍ഫോമന്‍സ് ആര്‍ട് കളക്ടീവും ബംഗളൂരു എന്‍എസ്എസ് എന്‍ജിനിയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളും ബ്ലൂ ഓഷ്യന്‍ തിയറ്ററും ചേര്‍ന്നാണ് നാടകം നിര്‍മ്മിച്ചിരിക്കുന്നത്. ദീപന്റെ മുന്‍ നാടകമായ ഖസാക്കിന്റെ ഇതിഹാസം പോലെ ദൃശ്യശ്രാവ്യ സങ്കേതങ്ങളുടെ വൈഭവങ്ങളോടെയാകും കാലിഗരിയും അരങ്ങിലെത്തുക.

തൃശൂര്‍ സംഗീത നാടക അക്കാദമിയിലെ ഭരത് മുരളി തിയറ്ററില്‍ അവതരിപ്പിക്കുന്ന നാടകം ഇന്ത്യയിലെ പ്രദര്‍ശനത്തിന്റെ തുടക്കവുമാണ്. ദല്‍ഹി ഉള്‍പ്പെടെ 18 വേദികളില്‍ ഇതുവരെ നാടകം അരങ്ങിലെത്തി. കേരളത്തിന്റെ നാടകോല്‍സവമായ ഇറ്റ് ഫോക്കിലും അവതരിപ്പിച്ചിരുന്നു.

തൃശൂര്‍ സംഗീതനാടകഅക്കാദമിയിലെ ഭരത് മുരളി തിയറ്ററില്‍ ഒക്ടോബര്‍ 13, 14 തീയതികളിലാണ് നാടകം. ഒക്ടോബര്‍ 13 (വെള്ളി): 7.15pm. ഒക്ടോബര്‍ 14 (ശനി): 6.15pm & 8.30pm എന്നിങ്ങനെയാണ് സമയക്രമം.

 

 

 

 

Comments are closed.