fbpx
DCBOOKS
Malayalam News Literature Website

പാരമ്പര്യത്തനിമയൂറുന്ന രുചിക്കൂട്ടുകള്‍

book-of-the-day-sep1

പാചക പുസ്തകങ്ങളും കുക്കറി ഷോകളും ഫാഷനാകുന്ന കാലമാണിന്ന്. രുചിയൂറുന്ന വിഭവങ്ങള്‍ എങ്ങനെ ലളിതമായി ഉണ്ടാക്കാം എന്ന ചിന്തയാണ് ഇത്തരം റിയാലിറ്റിഷോകളിലേക്കും പാചക പുസ്തകങ്ങളിലേക്കും നമ്മെ എത്തിക്കുന്നത്. ഉമി അബ്ദുള്ള, ഫായിസ മൂസ, ലില്ലി ബാബു ജോസ്, ലക്ഷ്മി നായര്‍, സുമ ശിവദാസ് എന്നിവരെല്ലാം ഇത്തരം പുസ്തകങ്ങിലൂടെ കടന്നുവന്നവരാണ്. ഒരു കാലത്ത് വീട്ടമ്മമാരുടെ അവകാശമായി മാത്രം കണക്കാക്കപ്പെട്ട പാചകം ഇന്ന് പുരുഷപ്രജകളിലേക്കും എത്തിയിട്ടുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് ബിഗ് ഷെഫ് നൗഷാദ്, രാജ് കലേഷ്, ആര്‍ വിജയകുമാര്‍ എന്നിവര്‍.

തറവാട്ടു പാചകം
തറവാട്ടു പാചകം

ഭക്ഷണത്തില്‍ എത്ര പുതുമ കൊണ്ടുവന്നാലും, നമ്മുടെ കേരളത്തിലെ ഭക്ഷണങ്ങള്‍ക്ക് ഒരു പ്രത്യേക നാടന്‍ രുചിയുണ്ട്. അതിലും പലതരം ഭേദങ്ങള്‍ കണ്ടെത്താം. പലമതക്കാരുടെ ഇടയിലും, പ്രദേശങ്ങളിലും വ്യത്യസ്തരുചികളാണുള്ളത്. മലബാര്‍ പാചകം, മലയാളി സദ്യ, തനിനാടന്‍ രുചി, തട്ടുകട സ്‌പെഷ്യല്‍, ഷാപ്പുകറികള്‍ ഇങ്ങനെയെല്ലാം വേര്‍തിരിച്ച് ആ രുചിക്കൂട്ടുകള്‍ പലതും ഡി സി ബുക്‌സ് വായനക്കാരിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇവയില്‍ നിന്നും വ്യത്യസ്തമായ പാചക പുസ്തകമാണ് തറവാട്ടു പാചകം.

ഭക്ഷണത്തില്‍ പുതുമകള്‍ തേടിപ്പോകുമ്പോള്‍ നമ്മുക്ക് അന്യമായിപ്പോകുന്ന പാരപമ്പര്യ രുചിക്കുട്ടുകളെയാണ് മാലതി എസ് നായര്‍ തറവാട്ടു പാചകത്തിലൂടെ നമ്മുക്ക് പരിചയപ്പെടുത്തുന്നത്. ഉപ്പുമാങ്ങ പൊട്ടിച്ചത്, മുളകൂഷ്യം ഇഞ്ചിത്തൈര് തുടങ്ങിയ നിമിഷ പാചകങ്ങളേയും, ഓട്ടട, വിഷു അട, അവലുകപ്പ, റവലഡു, കപ്പസമോസ, ഉണ്ണിക്ക എന്നിങ്ങനെ രുചിയൂറുന്ന പലഹാരങ്ങള്‍, താളുതോരന്‍, കാളന്‍, കൂട്ടുകറി, കിച്ചടി, പച്ചടി തുടങ്ങിയ നാടന്‍ കറികള്‍, പരിപ്പു പ്രഥമന്‍, പാടലപ്രഥമന്‍, ചീട, ചേന ഉപ്പേരി, കാച്ചിലുപ്പേരി എന്നിങ്ങനെ സാദിഷ്ഠമായ പായസങ്ങളും ഉപ്പേരികളും, ശീതളപാനീയങ്ങള്‍ എന്നിവയാണ് തറവാട്ടു പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നമ്മുടെ നാവിന്‍തുമ്പില്‍ എപ്പോഴോ അന്യമായിത്തീര്‍ന്ന ഈ നാടന്‍ രുചികള്‍ ഗൃഹാതുരത്വമാര്‍ന്ന ഓര്‍മ്മകളായല്ല ചൂടേറിയ വിഭവങ്ങളായി നമ്മുടെ കണ്‍മുന്നിലെത്തിക്കുകാണ് ഈ പാചകപുസ്തകം. കൂടാതെ ആരോഗ്യകരമായ ജീവിത ചര്യകളെ ഓര്‍മ്മിപ്പിക്കുന്ന വത്രാനുഠാനങ്ങളെക്കുറിച്ചുള്ള കുറിപ്പുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഹൈന്ദവ സംസ്‌കാര വിധിപ്രകാരമുള്ള നവരാത്രിവ്രതം, ശ്രീരാമ നവമി, അമാവാസിവ്രതം, ഏകാദശി, ഷഷ്ഠിവ്രതം എന്നിങ്ങനെ കേരളത്തില്‍ സാധാരണയായി അനുഷ്ഠിച്ചുവരുന്ന വ്രതങ്ങളെയും അവയുടെ പ്രാധാന്യത്തെപ്പറ്റിയും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

ഗൃഹാതുരത്വവും പൈതൃകവും പേറുന്ന നാടന്‍ വിഭവങ്ങളുണ്ടാക്കുന്നതില്‍ വിദഗ്ദ്ധയാണ് കോട്ടയം സ്വദേശിയായ മാലതി എസ് നായര്‍. അമ്മയില്‍ നിന്നും മുത്തശ്ശിയില്‍ നിന്നും പാരമ്പര്യമായി കിട്ടിയ പാചക കൈപുണ്യത്തെ അവര്‍ എല്ലാവരിലും എത്തിക്കുന്നതിനാണ് തറവാട്ടു പാചകം എന്ന പുസ്തകം തയ്യാറാക്കിയത്. വ്രതാനുഷ്ഠാനങ്ങളും അനുയോജ്യമായ ഭക്ഷണരീതികളും ഒപ്പം പാരമ്പര്യത്തനിമയൂറുന്ന രുചുകൂട്ടുകളും അടങ്ങിയ തറവാട്ടു പാചകം ഡി സി ലൈഫ് ഇംപ്രിന്റിലാണ് പ്രസിദ്ധീകരച്ചത്.

Comments are closed.