DCBOOKS
Malayalam News Literature Website

ടാര്‍സന്‍ പരമ്പരയിലെ ഏറ്റവും മികച്ച ഐതിഹാസിക നോവലുകളുടെ ബൃഹത് സമാഹാരം

അമേരിക്കന്‍ നോവലിസ്റ്റായ എഡ്ഗാര്‍ റൈസ് ബറോസിന്റെ രചനകളിലൂടെ വിശ്വപ്രസിദ്ധിയിലേയ്ക്കുയര്‍ന്ന സാഹസിക കഥാപാത്രമാണ് ടാര്‍സന്‍. 1912-ല്‍ ഒരു മാസികയില്‍ പ്രസിദ്ധീകരിച്ച കഥയിലൂടെ കടന്നുവന്ന ഈ കഥാപാത്രം പില്‍ക്കാലത്ത് നോവലുകളായും ചലച്ചിത്രങ്ങളായും കോമിക്കുകളായും ചിരപ്രതിഷ്ഠ നേടി. നൂറില്‍പരം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ടാര്‍സന്‍ കഥകളുടെ ബൃഹത് സമാഹാരം ഇതാദ്യമായി ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുകയാണ്. ടാര്‍സന്‍ നോവല്‍ പരമ്പരയിലെ ഏറ്റവും മികച്ച ഐതിഹാസിക നോവലുകളാണ് ഈ ബൃഹത് സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.മലയാളത്തില്‍ ആദ്യമായാണ് ടാര്‍സന്‍ കഥകള്‍ സമാഹാരമായി പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നത്.

ബ്രിട്ടീഷുകാരായ ഗ്രേസ്റ്റോക്ക് ദമ്പതികളുടെ മകനായി കാട്ടില്‍ പിറന്ന ടാര്‍സനെ മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് കുരങ്ങന്‍മാരാണ് എടുത്തുവളര്‍ത്തുന്നത്. കുരങ്ങുകളുടെ ഭാഷ പഠിച്ച് അവര്‍ക്കിടയില്‍ വളര്‍ന്ന ടാര്‍സന്‍ വലുതായപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും കാടിന്റെ മകനായിത്തീരുകയായിരുന്നു. പില്‍ക്കാലത്ത് ടാര്‍സന്‍ തന്റെ പിതാവിന്റെ പുസ്തകങ്ങള്‍ കണ്ടെത്തുകയും സ്വയം വായിക്കാന്‍ പഠിക്കുകയും ചെയ്യുന്നു. ഇതോടെ താന്‍ സാധാരണ കുരങ്ങനല്ലെന്നും ടാര്‍സന്‍ സ്വയം മനസ്സിലാക്കുന്നു. തുടര്‍ന്ന് മനുഷ്യരുമായി ഇടപഴകുന്നതിലൂടെയാണ് ടാര്‍സന്‍ കഥകള്‍ പുരോഗമിക്കുന്നത്.

അനുവാചകരെ ഉദ്വേഗഭരിതരാക്കുന്ന രീതിയിലാണ് ടാര്‍സന്‍ കഥകളുടെ അവതരണം. സംഭവബഹുലമായ ഈ കഥകളില്‍ ക്രൂരന്മാരായ വില്ലന്മാരും സുന്ദരികളും കാട്ടുവാസികളും വന്യമൃഗങ്ങളുമൊക്കെ കടന്നുവരുന്നുണ്ട്. രണ്ടു ഡസനിലേറെ നോവലുകള്‍ ടാര്‍സന്‍ കഥകളായി പുറത്തുവന്നിട്ടുണ്ട്. കോമിക്കുകളായും ഗ്രാഫിക് നോവലുകളായും രൂപാന്തരം പ്രാപിച്ചിട്ടുള്ള ഈ കഥകളെല്ലാം വെള്ളിത്തിരയിലും ഏറെ ആരാധകരെ സ്വന്തമാക്കിയ ചരിത്രമാണുള്ളത്.

ലളിതവും ഹൃദ്യവുമായ ഭാഷയില്‍ പ്രായഭേദമെന്യേ എല്ലാ വായനക്കാര്‍ക്കും ആസ്വാദ്യകരമാകുന്ന തരത്തിലാണ് ടാര്‍സന്‍ കഥകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നത്. മൂന്നു വാല്യങ്ങളിലായി 3333 പേജുകളില്‍ ഡിമൈ 1/8 ല്‍ ബഹുവര്‍ണ്ണ ചിത്രങ്ങളോടെ തയ്യാറാക്കുന്ന ടാര്‍സണ്‍ മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 1,999 രൂപയ്ക്ക് ലഭിക്കുന്നതായിരിക്കും. 3333 രൂപയാണ് മുഖവില.

ഒപ്പം 1000 DC REWARD POINTS ലഭിക്കുന്നു. രണ്ടു തവണ (1000+999) (30 ദിവസത്തിനുള്ളില്‍ രണ്ടു ഗഡുക്കളായി അടയ്ക്കാം. കൃത്യസമയത്തിനുള്ളില്‍ അടയ്ക്കുന്നവര്‍ക്ക് 500 DC REWARD POINTS ലഭിക്കുന്നു.) മൂന്നു തവണ (1000+600+600)=2200 രൂപ (90 ദിവസത്തിനുള്ളില്‍ തവണപ്രകാരമുള്ള തുക കൃത്യസമയത്തിനുള്ളില്‍ അടയ്ക്കുന്നവര്‍ക്ക് 300 DC REWARD POINTS ലഭിക്കുന്നു.)

ടാര്‍സന്‍ പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക

ബുക്കിങ്ങിനായി വിളിക്കേണ്ട നമ്പര്‍: 9946109101, 9946108448, 9946108781

വാട്‌സ്ആപ് നമ്പര്‍: 9946 109449

കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ്- കറന്റ് ബുക്‌സ് ശാഖകളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്. ഡിസി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും വായനക്കാര്‍ക്ക് ബുക്കു ചെയ്യാം.

വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com

Comments are closed.