DCBOOKS
Malayalam News Literature Website

തമിഴ് സിനിമാ ഛായാഗ്രഹകന്‍ പ്രിയന്‍ അന്തരിച്ചു

പ്രശസ്ത തമിഴ് സിനിമാ ഛായാഗ്രഹകന്‍ പ്രിയന്‍(55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തന്റെ മുപ്പതാമത്തെ ചിത്രമായ സ്വാമി 2 സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മരണം. ടോളിവുഡിലെ സിനിമാചരിത്രം തിരുത്തിക്കുറിച്ച പല ഹിറ്റുകള്‍ക്ക് പിന്നിലും ക്യാമറ ചലിപ്പിച്ചത് ഇദ്ദേഹമായിരുന്നു.

ബാലുമഹേന്ദ്രയുടെ സഹായിയാണ് പ്രിയന്‍ സിനിമാലോകത്തെക്ക് കടന്നുവന്നത്. സിങ്കം1,2,3, ജില്ല, വേലായുധം, സ്വാമി, അയ്യ തുടങ്ങി പ്രിയന്‍ ക്യാമറക്ക് പിന്നില്‍ നിന്ന നിരവധി ചിത്രങ്ങള്‍ തമിഴ് ബോക്‌സോഫീസിലെ ഹിറ്റുകളായിരുന്നു.

Comments are closed.