DCBOOKS
Malayalam News Literature Website

കേരളത്തിന്റെ ചരിത്രമറിയാത്ത വിവരദോഷികളേ കടക്കുപുറത്ത്; സന്ദീപാനന്ദഗിരി

SSS

ദേശീയ മാധ്യമങ്ങളുടെ സഹായത്തോടെ കേരളത്തിനെതിരായ ആരോപണങ്ങള്‍ നടത്തുന്നവര്‍ക്ക് സ്വാമി സന്ദീപാനന്ദഗിരിയുടെ മറുപടി..
കേരളത്തിന്റെ ചരിത്രമറിയാത്ത വിവരദോഷികളാണ് കേരളത്തിനെതിരായ വ്യാജപ്രചാണങ്ങള്‍ നടത്തുന്നതെന്നും തൊട്ടുകൂടായ്മയോടും തീണ്ടികൂടായ്മയോടും കടക്കുപുറത്തെന്ന് ആദ്യം പറഞ്ഞത് കേരളമാണെന്നും സ്വാമി സന്ദീപാനന്ദ ഗിരി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം ഇവിടെ പിറന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സന്ദീപാനന്ദഗിരി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ;

ഹാ കേരളമേ ദൈവത്തിന്റെ സ്വന്തം നാടേ..
കലയുടെ നാടേ…നീയെത്ര ധന്യ, എത്രെയെത്ര ആദ്ധ്യാത്മിക പുരുഷകേസരികള്‍ക്കു നീ ജന്മമേകി.
എന്തൊക്കെ മാറ്റങ്ങള്‍ക്ക് നീ നാന്ദികുറിച്ചു.
നിന്നെതേടിയെത്തിയവരെല്ലാം നിന്നാല്‍ അനുഗ്രഹിക്കപ്പെട്ടവരല്ലേ.
തൊട്ടുകൂടായ്മയോടും തീണ്ടികൂടായ്മയോടും കടക്കുപുറത്തെന്ന് ആദ്യം ഓതിയോള്‍ നീയല്ലേ.
ഭാരതഭൂവില്‍ പലയിടം പലവുരു കലാപം പൊട്ടിയനേരത്ത് ഞങ്ങളെ മാറോട് ചേര്‍ത്ത് അരുത് കാട്ടാളായെന്ന് കലാപകാരികളോട് ആദ്യം പറഞ്ഞവള്‍ നീയല്ലേ.
നിന്‍ ചരിത്രമറിയാത്ത നിന്നെപഴിക്കും വിവരദോഷികളോട് കടക്കുപുറത്തെന്നോതുവാന്‍ ത്രാണി ഞങ്ങള്‍ക്കേകീടണേ കേരള മാതാവേ.
ഇവിടെ ഞാന്‍ പിറന്നതില്‍ അഭിമാനം കൊള്ളുന്നു..
ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസീ.

sand-fb

Comments are closed.