DCBOOKS
Malayalam News Literature Website

സുരഭി നല്ലൊരു നടിയാണ്; ആശംസയുമായി പൃഥ്വിരാജ്

surabhiമികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ജേതാവായ സുരഭി നല്ലൊരു നടിയാണെന്നും പക്ഷേ സുരഭിയോട് തനിക്ക് സ്‌നേഹമില്ലെന്നും നടന്‍ പൃഥ്വിരാജ്. സുരഭിക്കൊപ്പം ഫേസ്ബുക്ക് ലൈവില്‍ എത്തിയപ്പോഴായിരുന്നു പൃഥ്വിരാജിന്റെ ഈ രസികന്‍ പ്രതികരണം. സുരഭിയുടെ പുതിയ ചിത്രമായ മിന്നാമിനുങ്ങിനെകുറിച്ച് മികച്ച അഭിപ്രായമാണ് കേള്‍ക്കുന്നതെന്നും എല്ലാവരും സിനിമ കാണണമെന്നും പൃഥ്വി ആശംസിച്ചു.

സുരഭിയുടെ കരിയറിന്റെ തുടക്കകാലത്ത് സുരഭിക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയ നടനാണ് താനെന്നും പിന്നീട് ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും പൃഥ്വി പറഞ്ഞു. മിന്നാമിനുങ്ങ് പോലുള്ള നല്ല ചിത്രങ്ങളെ വിജയിപ്പിക്കണമെന്നും പൃഥ്വി കൂട്ടിചേര്‍ത്തു.

അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലെ അഭിനയം കണ്ട് പൃഥ്വിയാണ് മറ്റു സിനിമകളിലേക്ക് തന്നെ നിര്‍ദേശിച്ചതെന്ന് സുരഭി പറഞ്ഞു. എന്ന് നിന്റെ മൊയ്തീനിലേക്കും മിന്നാമിനുങ്ങിലേക്കും എന്നെ നിര്‍ദേശിച്ചത് പൃഥ്വിച്ചേട്ടനാണ്‌സുരഭി പറഞ്ഞു.

ഇതിന് പൃഥ്വിരാജ് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു- ഞാന്‍ ഈ സിനിമകളിലേക്ക് ക്ഷണിക്കാന്‍ കാരണം സുരഭിയോടുള്ള സ്‌നേഹം കൊണ്ടല്ല. സുരഭി നല്ല നടിയാണ് എന്നതു കൊണ്ടാണ്.

Comments are closed.