DCBOOKS
Malayalam News Literature Website

നദികൾക്ക് മാനുഷിക പരിഗണന : വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു

riverഗംഗ, യമുന നദികള്‍ക്ക് മാനുഷിക പദവി നല്‍കിയ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഹൈക്കോടതിയുടെ അസാധരണ വിധി.

ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന എല്ലാ അവകാശങ്ങൾക്കും ഈ നദികള്‍ അര്‍ഹമാണെന്നായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി. നമാമി ഗംഗ പദ്ധതിയുടെ ഡയറക്ടര്‍, ഉത്തരാഖണ്ഡ് അഡ്വക്കേറ്റ് ജനറല്‍, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവരെ നദിയുടെ നിയമപരമായ രക്ഷിതാകളായും കോടതി പ്രഖ്യാപിച്ചിരുന്നു.

Comments are closed.