DCBOOKS
Malayalam News Literature Website

സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

yoga-dayരാജ്യത്തെ സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനസര്‍ക്കാരുകളാണെന്നും കോടതി വ്യക്തമാക്കി.

ഇക്കാര്യത്തില്‍ തീരുമാനം പറയേണ്ടത് കോടതിയല്ലെന്നും വിഷയം കോടതിയുടെ പരിധിയില്‍ വരുന്നതല്ലെന്നും ജസ്റ്റിസ് എം.ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ച് വിധിച്ചു. ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ യോഗ നിര്‍ബന്ധമാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Comments are closed.