DCBOOKS
Malayalam News Literature Website

ജനകീയസമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടതുസര്‍ക്കാർ നയമല്ല: വി.എസ്

പൊലീസിനെ ഉപയോഗിച്ച്‌ ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടതുസര്‍ക്കാരിന് ചേര്‍ന്ന നയമല്ലെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. മലപ്പുറത്തെ ഗെയ്ല്‍ വാതക പൈപ്പ്‌ലൈൻ മേഖലയിലെ ജനങ്ങളും വിഴിഞ്ഞത്തെ തുറമുഖപദ്ധതി പ്രദേശത്തെ ജനങ്ങളും നടത്തുന്ന സമരങ്ങളുടെ പശ്ചാത്തലത്തിലാണ് വി.എസിന്റെ പ്രതികരണം.

കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങള്‍ വിഴിഞ്ഞത്തും മറ്റിടങ്ങളിലും നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വി.എസ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയുള്ളു എന്ന നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നയങ്ങളേയും വി.എസ്​ വിമര്‍ശിച്ചു. നോട്ട്​ നിരോധനം മൂലമുള്ള പ്രശ്​നങ്ങള്‍ തീരാന്‍ 50 ദിവസം കാത്തിരിക്കണമെന്നും ഇല്ലെങ്കില്‍ തന്നെ പരസ്യമായി തൂക്കിക്കൊന്നോളൂ എന്നുമായിരുന്നു മോദി പറഞ്ഞത്​. എന്നിട്ട്​ ഇപ്പോൾ എന്തായി? മോദിയുടെയും അംബാനിയുടെയും അദാനിയുടെയും കാര്യങ്ങള്‍ മാത്രം ശരിയായെന്ന് വി.എസ്​ പരിഹസിച്ചു​.

Comments are closed.