DCBOOKS
Malayalam News Literature Website

മലയാളികളെപ്പോലെ പഞ്ചാബിലെ വിദ്യാര്‍ത്ഥികള്‍ മുണ്ടുടുത്തിരുന്ന് ഇലയില്‍ ഉണ്ണണം: പ്രധാനമന്ത്രി

modi

ന്യൂഡല്‍ഹി: നനാത്വത്തില്‍ എകത്വം ആഘോഷിക്കുന്ന ഇന്ത്യയുടെ സാംസ്കാരിക ആഘോഷങ്ങളെ പരസ്പരം കൈമാറണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ മറ്റു സംസ്ഥാനങ്ങളിലെ ജീവിതവും, സംസ്കാരവും അറിയുകയും അനുഭവിക്കുകയും ചെയ്യണമെന്ന് മോദി വ്യക്തമാക്കി.

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഡല്‍ഹിയില്‍ വിഞ്ജാന്‍ ഭവനില്‍ നടന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികളോട് സംസ്കാരം പരസ്പരം കൈമാറണമെന്ന് വ്യക്തമാക്കിയത. തമിഴ്നാട് ദിനം ഹരിയാനയിലെ കോളേജുകളിലും,കേരളാദിനം പഞ്ചാബിലെ കോളേജുകളിലും ആഘോഷിക്കണം. അങ്ങനെ രാജ്യത്തിന്റെ ഐക്യം സംസ്കാരത്തിന്റെ ഊട്ടിയുറപ്പിക്കലിലൂടെ സാധ്യമാകണമെന്നും മോദി വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.

കേരളത്തിന്റെ തനതു സാംസ്കാരിക ആഘോഷങ്ങള്‍ പഞ്ചാബിലെ കോളേജുകളില്‍ നടത്തണം. ഇതിനായി കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ക്ഷണിച്ചു വരുത്തണം. പഞ്ചാബികള്‍ മലയാളികളെപ്പോലെ മുണ്ടുടുത്ത് ഇരുന്ന് ഇലയില്‍ ഭക്ഷണം കഴിക്കണം. ഇതുപോലെ തന്നെ സാംസ്കാരിക കൈമാറ്റം തിരികെ കേരളീയര്‍ക്കു നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്രിയാത്മകതയ്ക്കും, നൂതനാശയങ്ങള്‍ക്കും യോജിച്ച ഇടം ക്യാമ്ബസുകളാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Comments are closed.