DCBOOKS
Malayalam News Literature Website

‘പരാജയത്തില്‍നിന്നും പഠിക്കണമെന്ന’ തത്ത്വചിന്തയോട് വിയോജിപ്പാണുള്ളത്; അശോക് സൂത്ത

മൂന്നു പതിറ്റാണ്ടിലേറെയായി ഐടി മേഖലയിലെ മുടിചൂടാമന്നനും ‘Happiest Minds Technologies ‘എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനുമായ അശോക് സൂത്തയും വിദ്യാര്‍ഥികളുമായുള്ള സംവാദം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ആറാം ദിനത്തില്‍ നടന്നു.ഒരിക്കലും പരാജയഭീതിമൂലം വ്യവസായത്തില്‍ നീന്നും പിന്നോട്ട് വലിയരുതെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മിപ്പിച്ചു. തന്റെ പുതിയ പുസ്തകമായ ‘Entrepreneurship Unified ബിസിനെസ്സ് ചെയ്യുന്നവര്‍ക്ക് ഉള്ള വഴികാട്ടിയാണെന്നു അദ്ദേഹം പറഞ്ഞു. 3D മാനു ഫാക്ടറിങ് ദുബായിക് വളരെ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും അത് തൊഴില്‍ അവസരങ്ങള്‍ കുറയ്ക്കുമെന്ന ആശങ്ക അദ്ദേഹം രേഖപ്പെടുത്തി.

നമ്മുടെ പ്രായവും,മാനസികമായ സംതൃപ്തിയും ബിസിനെസ്സില്‍ വിജയിക്കാന്‍ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഉല്‌ബോധിപ്പിച്ചു. ഇന്ത്യയിലെ സ്ത്രീകളില്‍ 15 % മാത്രമാണ് തൊഴില്‍ ദാതാക്കള്‍ എന്നും 5 % മാത്രമാണ് സി.ഇ.ഒ .കളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ബാങ്കുകള്‍ എല്ലാം തന്നെ ബിസിനസിനെ സഹായിക്കുന്നവരാണെന്നും, സോഷ്യല്‍ മീഡിയ തരുന്ന മാര്‍ക്കറ്റിങ് സഹായം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

മാറ്റങ്ങളാണ് അവസരങ്ങള്‍ സൃഷ്ടിക്കുന്നത് അതിനാല്‍ മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. ഒരു ബിസിനസ് ഐഡിയ ഉണ്ടായാല്‍ സംരംഭകന്‍ വിപണിയെ വിശകലനം ചെയ്തു മാസങ്ങളോളം പഠിച്ചു ഉപഭോക്താക്കള്‍ക്ക് എത്തരത്തില്‍ തന്റെ ഉത്പന്നം സ്വീകാര്യമാകും എന്ന് മനസ്സിലാക്കിയിരിക്കണം.എല്ലാവരും പരാജയത്തില്‍നിന്നും പഠിക്കണമെന്ന തത്ത്വചിന്തയോട് വ്യക്തിപരമായി വിയോജിപ്പാണെന്നും, ഉദാഹരത്തിനു ഒരു കായികാഭ്യാസി തന്റെ പരാജയത്തെകുറിച്ചു ഓര്‍ത്തുകൊണ്ടിരുന്നാല്‍ അരക്ഷിതാവസ്ഥയായിരിക്കും ഫലം എന്നും കുട്ടികളുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.

 

 

Comments are closed.