DCBOOKS
Malayalam News Literature Website

യുഎഇയില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ രാജ്യത്തിന്റെ അംബാസഡര്‍മാരാണ്; ഡെറിക് ഒബ്രയാന്‍


സ്വന്തം കഴിവുകള്‍ കണ്ടെത്തി ചുവടുകള്‍ വച്ചാല്‍ ജീവിതത്തില്‍ വിജയം നേടാമെന്ന് ഏഷ്യയിലെ ഏറ്റവും മികച്ച ക്വിസ് മാസ്റ്ററും രാജ്യസഭാംഗവുമായ ഡെറിക് ഒബ്രയാന്‍. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും അനുയോജ്യവും സുരക്ഷിതവും മികച്ചതുമായ ഒരു ജോലി കണ്ടെത്തുകയാണ് ഏറ്റവും പ്രധാനം. സ്വന്തം കഴിവുകള്‍ കണ്ടെത്തി ചുവടുകള്‍ വച്ചാല്‍മാത്രമേ ജീവിതത്തില്‍ വിജയം നേടാനാവുകയുള്ളു. നിയമം അറിഞ്ഞെങ്കില്‍ മാത്രമേ നിയമം ലംഘിക്കാന്‍ സാധിക്കൂ എന്നതു പോലെ ജീവിത സുരക്ഷ നേടിക്കഴിഞ്ഞെങ്കില്‍ മാത്രമേ നമുക്ക് ധൈര്യപൂര്‍വം മറ്റു മേഖലകളിലേയ്ക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. മറ്റുള്ളവരുമായി ആശയ സംവാദം നടത്തുക എന്ന കഴിവ് നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് താന്‍ മറ്റുള്ള മേഖലകളില്‍ കൂടി പ്രവേശിച്ചതെന്നും രാഷ്ട്രീയത്തിലേയ്ക്കുള്ള ചുവടുമാറ്റത്തെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

18 വയസ്സോ താഴെയോ ഉള്ളവര്‍ തങ്ങളുടെ മാതാപിതാക്കള്‍ക്ക് അഭിമാനമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കണം. യുഎഇയില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ രാജ്യത്തിന്റെ അംബാസഡര്‍മാരാണെന്നും ആ സ്ഥാനം എന്നും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.