DCBOOKS
Malayalam News Literature Website

സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായ പതാകകള്‍ ഉണ്ടാകുന്നതില്‍ തെറ്റില്ല;ശശി തരൂര്‍

സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായ പതാകകള്‍ ഉണ്ടാകുന്നതില്‍ തെറ്റില്ലെന്ന് എംപിയും എഴുത്തുകാരനുമായ ശശി തരൂര്‍. എന്നാല്‍ സംസ്ഥാനങ്ങളുടെ പതാക ദേശീയ പതാകയ്ക്ക് പകരമോ തുല്ല്യമോ അല്ലെന്ന നിബന്ധനയുമുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം കൃത്യമായി പറയുന്നത് ദേശീയ പതാകയ്ക്ക് പകരമായി സംസ്ഥാന പതാക ഉപയോഗിക്കരുതെന്നും മുകളില്‍ ഉയര്‍ത്തരുതെന്നുമാണെന്നും ശശി തരൂര്‍ പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സംസ്ഥാനത്തിന് പ്രത്യേക പതാക വേണമെന്ന ആവശ്യമുയര്‍ത്തിയത്. ഇതിനു പിന്നാലെയാണ് ശശി തരൂരിന്റെ പ്രസ്താവന.

കര്‍ണാടകയ്ക്കായി പ്രത്യേക സംസ്ഥാന പാതക രൂപപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഒമ്പതംഗ സമിതിയെ നിയോഗിച്ചിരുന്നു. കര്‍ണാടക സംസ്ഥാനത്തെ അടയാളപ്പെടുത്തുന്നതിനായുള്ള ചിഹ്നം എന്ന നിലയില്‍ തയ്യാറാക്കുന്ന സംസ്ഥാന പതാകയുടെ നിയമസാധുതയും മറ്റു വശങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സമിതിയോട് ആവശ്യപ്പെട്ടു. ഇത് യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ജമ്മു കശ്മീരിനു ശേഷം സംസ്ഥാന പതാകയുള്ള രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി കര്‍ണാടകം മാറും.

Comments are closed.