DCBOOKS
Malayalam News Literature Website

മലയാളത്തിലെ ‘താരപ്രഭ’ കൊണ്ട് ധന്യമായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം ദിവസത്തെ സമ്പന്നമാക്കിയത്  കമല്‍, താരദമ്പതികളായ ആഷിക് അബു, റിമ കല്ലിങ്കല്‍അനൂപ് മേനോന്‍,  ഭാഗ്യലക്ഷ്മി, പ്രശസ്ത തമിഴ് എഴുത്തുകാരനായ എസ്. രാമകൃഷ്ണന്‍, ഹോട്ടല്‍ മാനേജ്മന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയില്‍ ഡോക്ടറേറ്റ് നേടിയ ഇന്ത്യയിലെ ആദ്യത്തെ ഷെഫ് ഷെഫ് ദാമു, ആശ പരേഖ് എന്നിവരുടെ സാന്നിധ്യമാണ്.

സിനിമ ഡയറി എന്നു പേരിട്ട ആരാധകരെ ഏറെ ആകര്‍ഷിച്ച പരിപാടിയിലേക്ക് ഡി സി ബുക്ക്‌സ് സിഇഒ രവി ഡീസീയും മോഹന്‍കുമാറും (SIBF External Affairs Executive) ചേര്‍ന്ന് ഏവരേയും സ്വാഗതം ചെയ്തു.

‘ആത്മാവിന്‍ പുസ്തകത്താളില്‍’ എന്ന കമലിന്റെ സിനിമാ ഓര്‍മ്മക്കുറിപ്പുകളുടെ അന്താരാഷ്ട്രാപ്രകാശനവും ‘ഭ്രമയാത്രികന്‍’ എന്ന അനൂപ്‌ മേനോന്റെ യാത്രാകുറിപ്പുകളും, ആഷിക്ക് അബും റിമ കല്ലിങ്കലും ചേര്‍ന്ന് സമാഹരിച്ച ‘അതെന്റ ഹൃദയമായിരുന്നു’ എന്ന പ്രണയമൊഴികളുടെ പുസ്തകരൂപവും ഒരേ വേദിയില്‍ പ്രകാശനം ചെയ്തത് അപൂര്‍വ അനുഭവമായി. സംവിധാന കലയിലെ ഗുരുവും ശിഷ്യനും ഒരുമിച്ച വേദി യുഎഇ യിലെ മലയാളികള്‍ക് മറക്കാനാകാത്ത അനുഭൂതിയാണ് സമ്മാനിച്ചത്.

ശുദ്ധമലയാളം തനിക്കു പഠിപ്പിച്ചു തന്ന ശ്രീകുമാരന്‍ തമ്പിയേയും, ആദ്യ പ്രതിഫലം നല്‍കിയ നിത്യഹരിത നായകന്‍ പ്രേം നസീറിനേയും ഓര്‍മ്മിച്ചു കൊണ്ട് സ്വന്തം ആത്മകഥ അതെഴുതിയ ആള്‍ തന്നെ വായിച്ചു കേള്‍ക്കാനുള്ള സൗഭാഗ്യം പുസ്തകപ്രേമികള്‍ക്കു സമ്മാനിച്ചു കൊണ്ടാണ് മലയാള സിനിമയുടെ ശബ്ദ സൗകുമാര്യം  ഭാഗ്യലക്ഷ്മി പുസ്തകമേളയെ ധന്യമാക്കിയത്. ഒന്നും ഇല്ലായ്മയില്‍ നിന്നും,അനാഥത്തില്‍നിന്നും സ്വന്തം പ്രയത്‌നവും നിര്‍ഭയത്വവും കൊണ്ട് ഒരു സ്ത്രീക് എങ്ങനെ ജീവിത വിജയം കരസ്ഥമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അവരുടെ ജീവിതം. സ്വരഭേദങ്ങള്‍ എന്ന അവരുടെ ആത്മകഥക്ക്‌ 2013 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.

Comments are closed.