DCBOOKS
Malayalam News Literature Website

ശ്രീറാം വെങ്കിട്ടരാമന്‍ ‘പണി’ തുടങ്ങി

sreeram

ദേവികുളം സബ്കളക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയ ശ്രീറാം വെങ്കിട്ടരാമന്‍ പുതിയ തസ്തികയിലും സജീവപ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത്.  എംപ്ലോയിമെന്റ് ഡയറക്ടര്‍ ആയി ചുമതലയേറ്റതിന് തൊട്ടു പിന്നാലെ ശ്രീറാം പണി തുടങ്ങിക്കഴിഞ്ഞുവെന്നുവേണം കരുതാന്‍. ഇപ്പോള്‍ വിവാദങ്ങളുടെ കേന്ദ്രസ്ഥാനമായ സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ മിന്നല്‍ പരിശോധന നടത്താന്‍ അദ്ദേഹം ഉത്തരവിട്ടിരിക്കുയാണ്. ഇതുപ്രകാരം  ചലച്ചിത്ര അക്കാദമിയില്‍ തൊഴില്‍ വകുപ്പ് അധികൃതരുടെ പരിശോധന നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഹസന്‍കോയയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ ഏഴ് മാസത്തിനിടയില്‍ 20 ഓളം അനധികൃത കരാര്‍ നിയമനങ്ങള്‍ നടന്നെന്ന പരാതിയിലാണ് പരിശോധന.

‘എംപ്ലോയ്‌മെന്റ് എന്നാല്‍ തൊഴില്‍, ജോലി, പണി എന്നൊക്കെ അര്‍ത്ഥം വരു’മെന്ന് മുന്‍ എംപ്ലോയിമെന്റ് ഡയറക്ടര്‍ കൂടിയായ പ്രശാന്ത് നായര്‍ ഐഎഎസ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ ഇട്ട പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. ശ്രീറാമിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റിലെ സൂചനകള്‍ അര്‍ഥവത്താക്കുന്ന തരത്തിലാണ് ഇപ്പോള്‍ നടക്കുന്ന പരിശോധനകള്‍.

മൂന്നാറിലെ അനധികൃത കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ശ്രീറാമിനെ ദേവികുളം സബ് കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി എംപ്ലോയിമെന്റ് ഡയറക്ടറായി നിയമിച്ചത്.

Comments are closed.