DCBOOKS
Malayalam News Literature Website

പിണക്കം വേണ്ട : ശ്രീദേവിയും രാജമൗലിയും കൈകോർക്കുന്നു : ഒപ്പം മോഹൻലാലും

rajamouli

പിണക്കമവസാനിപ്പിക്കാൻ രാജമൗലിയുടെ അടുത്ത ചിത്രത്തിൽ ശ്രീദേവി. ബ്രഹ്മാണ്ട ചിത്രം ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ മലയാളത്തിലെ സൂപ്പർ താരം മോഹൻലാലും ഒപ്പം ശ്രീദേവിയും. ഉണ്ടാകുമെന്ന് സൂചന. എന്നാൽ മോഹൻലാലിന്റെ വേഷത്തിന്റെ കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് മുമ്പ് ആലോചിച്ച ‘ഗരുഡ’ എന്ന ചിത്രത്തിന് വേണ്ടി മോഹൻലാലിനെ പരിഗണിച്ചിരുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ബാഹുബലി ചിത്രവുമായി ബന്ധപ്പെട്ട് രാജമൗലിയും ശ്രീദേവിയും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം അവസാനിപ്പിച്ചതിന് ശേഷമാണ് ഇരുവരും കെെകോർക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. ബാഹുബലിയെ പോലെ ഒരു കാലഘട്ടത്തെ പകർത്തുന്നതല്ല വർത്തമാനകാല വിഷയങ്ങൾ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമായിരിക്കും ഇത്.

കഴിഞ്ഞ വർഷം മോഹൻലാൽ ചെയ്‌ത രണ്ട് തെലുങ്ക് ചിത്രങ്ങളായ ജനതാ ഗ്യാരേജും മനമാന്തയും (മലയാളത്തിൽ വിസ്മയം) മികച്ച വിജയം നേടിയിരുന്നു. ഈ വിജയങ്ങളാണ് പുതിയ ചിത്രത്തിലേക്ക് മോഹൻലാലിനെ തിരഞ്ഞെടുക്കാൻ രാജമൗലിക്ക് പ്രചോദനമായതെന്നാണ് റിപ്പോർട്ട്.

Comments are closed.