DCBOOKS
Malayalam News Literature Website

‘ധട്കനെ ആസാദ് ഹെ’ യിൽ പാടി അഭിനയിക്കുകയാണ് ശ്രേയാ ഘോഷാൽ

sreya

തന്റെ പുതിയ ആൽബം ‘ധട്കനെ ആസാദ് ഹെ’ യിൽ പാടി അഭിനയിക്കുകയാണ് മലയാളത്തിന്റെ പ്രിയ ഗായിക ശ്രേയാ ഘോഷാൽ . സിനിമാരംഗത്തെ ജോലികളും സ്വന്തം പരിപാടികൾക്കും പുറമെയാണ് ശ്രേയ പ്രൊഡ്യൂസറായും തിളങ്ങുന്നത്. ആദ്യമായാണ് ശ്രേയ തന്നെ പാടുകയും അഭിനയിക്കുകയും നിർമിക്കുകയും ചെയ്ത ആൽബം പുറത്തിറങ്ങുന്നത് എന്നതും ഇതിന്‍റെ പ്രത്യേകതയാണ്.

സിനിമ എനിക്ക് വല്ലാത്ത സന്തോഷമാണ് തരുന്നത്. കഴിവുള്ള സുഹൃത്തുക്കളെ ലഭിച്ചതുകൊണ്ടാണ് പ്രൊഡ്യൂസറായും മറ്റുമുള്ള ഇത്തരമൊരു വർക്ക് പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും ആൽബം വളരെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ശ്രേയ പറഞ്ഞു.

മനോജ് മുൻതാഷിർ എഴുതിയ ആൽബത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ദീപക് പണ്ഡിറ്റാണ്. സംവിധായകൻ പരാശർ ബറുവ താൻ സ്വപ്നം കണ്ട രീതിയിൽ തന്നെ ആൽബം സാക്ഷാത്ക്കരിച്ചുവെന്നും ശ്രേയ പറഞ്ഞു.മണാലി. ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് ആൽബം ഷൂട്ട് ചെയ്തിരിക്കുന്നത്. യൂട്യൂബിലൂടെ ജൂലൈ 10നാണ് ആൽബം റിലീസ് ചെയ്യുക.

Comments are closed.