DCBOOKS
Malayalam News Literature Website

ആക്രമിക്കപ്പെട്ട കുട്ടിയോട് അമ്മയിലെ അംഗങ്ങളേക്കാള്‍ സ്‌നേഹം പൊതുജനങ്ങൾക്കെന്തിന് ? ശ്രീനിവാസൻ

sreenivasan

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊതുജനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ശ്രീനിവാസൻ രംഗത്ത്. സംഭവത്തില്‍ പൊതുജനങ്ങള്‍ പങ്കുവെക്കുന്ന ആശങ്കകളെ ശ്രീനിവാസന്‍ വിമര്‍ശിച്ചുതള്ളി. ജനങ്ങള്‍ ആരാണ്. എങ്കില്‍പ്പിന്നെ ജനങ്ങള്‍ മാത്രം അന്വേഷിച്ചാല്‍ പോരേ. പൊലീസ് എന്തിനാ.. ആരാണീ ജനങ്ങള്‍.. ഏത് ജനങ്ങളെപ്പറ്റിയാ പറയുന്നത്. എനിക്ക് മനസിലാകുന്നില്ല. ആക്രമിക്കപ്പെട്ട കുട്ടിയോട് അമ്മയിലെ അംഗങ്ങളേക്കാള്‍ സ്‌നേഹം ഇവര്‍ക്കെന്തിനാ. അത് വെറും ഒരുതട്ടിപ്പാണെന്നാ എനിക്ക് തോന്നുന്നത്. ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.

ചാനൽ ചർച്ചയിലാണ് ശ്രീനിവാസൻ ഇത്തരത്തിൽ ഒരു പ്രസ്താവനയുമായി രംഗത്തെത്തിയത്. അന്വേഷണത്തെ പൊലീസിനെ ചേരിപ്പോര് ബാധിക്കുമെന്ന് ആശങ്കപ്പെടുന്നതായും നടി ആക്രമണത്തിന് ഇരയായ സംഭവം അങ്ങേയറ്റം കാടത്തമാണെന്നും സിനിമയില്‍ സംഭവിച്ച കാര്യമായതിനാലാണ് ആളുകള്‍ ഇത് വലിയ വാര്‍ത്തയാക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിക്ക് എന്ത് പിന്തുണയും തന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് താരം പ്രതികരിച്ചു. ആ കുട്ടിക്ക് എന്ത് ആവശ്യം ഉണ്ടായാലും, എന്നെക്കൊണ്ട് ആകുന്നതാണെങ്കില്‍ ഞാന്‍ ചെയ്യും.കേസന്വേഷണത്തില്‍ വ്യക്തിതാത്പര്യങ്ങള്‍ പ്രതിഫലിച്ചേക്കാമെന്ന ആശങ്ക ശ്രീനിവാസന്‍ പങ്കുവെച്ചു. എന്റെ ഏറ്റവും അടുത്ത സുഹൃത്തോ എന്നെക്കൊണ്ട് പ്രയോജനം ഉള്ള ആളോ അന്വേഷണസംഘത്തില്‍ ഉണ്ടെങ്കില്‍ എനിക്ക് ഫേവറായ അന്വേഷണം വരും. അതുതന്നെയായിരിക്കും ഈ കേസില്‍ നടന്നുകൊണ്ടിരിക്കുന്നത്. സുഹൃത്ബന്ധം മാത്രമായിരിക്കില്ല, വേറേ പല കാരണങ്ങളും വരാം. രാഷ്ട്രീയ താത്പര്യങ്ങള്‍ വരെ ഉണ്ടാകാം.

Comments are closed.