DCBOOKS
Malayalam News Literature Website

ആ ചതിക്കുഴികളെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ശ്രീനിവാസന്‍

sreeni

താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും അമ്മ നന്നായാലെ മക്കളും നന്നാകു എന്നും നടന്‍ ശ്രീനിവാസന്‍ കൊച്ചിയില്‍ പറഞ്ഞു.  ഇരിങ്ങാലക്കുടയിലെ വസതിയില്‍ ഇന്നസെന്റ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പ്രസ്താവനയെ തള്ളിയാണ്ശ്രീനിവാസന്‍ രംഗത്തെത്തിയത്.

ചലച്ചിത്ര മേഖലയില്‍ നടക്കാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കുന്നുണ്ട്. ആ ചതിക്കുഴികളെ കുറിച്ച് തനിക്കറിയില്ലെന്നും ശ്രീനിവാസന്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അമ്മ നന്നായാലേ മക്കളും നന്നാകൂ. സിനിമാ സംഘടനകള്‍ ചിലര്‍ക്ക് ചില സാമ്പത്തിക സഹായം നല്‍കുന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റ് ഒന്നും ചെയ്യുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ ആരാണ് യഥാര്‍ഥ കുറ്റവാളിയെന്ന് പോലീസ് കണ്ടുപിടിക്കട്ടെ. കുറ്റകൃത്യം നടന്ന സ്ഥിതിക്ക് ഇനി അത് തടയാന്‍ നമ്മള്‍ക്ക് പറ്റില്ലല്ലോ എന്നും ശ്രീനിവാസന്‍ ചോദിച്ചു.

Comments are closed.