DCBOOKS
Malayalam News Literature Website

ശ്രീ​നാ​രാ​യണ ഗു​രു​ദേ​വ​ന്റെ 90​ -ാമത്‌ മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണം

SREEശ്രീനാരായണ ഗുരുദേവന്റെ 90 -ാമത്‌ മഹാസമാധിയോടനുബന്ധിച്ച് സമാധിസ്ഥലമായ ശിവഗിരിയിൽ പ്രാർത്ഥനാനിർഭരമായ ചടങ്ങുകൾ അരങ്ങേറി. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഭക്തസഹസ്രങ്ങൾ പ്രാർത്ഥനാനിരതരായി ചടങ്ങുകളിൽ പങ്കെടുക്കാൻ പുലർച്ചെ തന്നെയെത്തി.വെളുപ്പിന് 4.30ന് പർണശാലയിൽ ഹോമത്തോടെ ചടങ്ങുകൾ തുടങ്ങി. തുടർന്ന് ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാൽ പൂജകൾ നടന്നു. ഗുരുദേവകൃതികളുടെ പാരായണവും ജപവും പ്രാർത്ഥനയും നടന്നു.

രാവിലെ 9ന് ഉപവാസയജ്ഞം സ്വാമി പ്രകാശാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാമി പരാനന്ദ ഭദ്രദീപം പകർന്നു. സമാധിദിന സമ്മേളനം പുറനാട്ടുകര ശ്രീരാമകൃഷ്ണമഠം പ്രസിഡന്റ് സ്വാമി സദ്ഭവാനന്ദ ഉദ്ഘാടനം ചെയ്തു. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി വിശാലാനന്ദ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

മങ്ങാട് ബാലചന്ദ്രന്റെ ഗുരുദേവകഥാമൃതം പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. ഉച്ചയ്ക്ക് 1.30ന് ബ്രഹ്മകലശം എഴുന്നള്ളിക്കും. കലശപൂജാഭിഷേകം, സമൂഹാർച്ചന, മഹാസമാധിപൂജ, ദൈവദശകം, മഹാസമാധിഗാനം, ആരതി എന്നിവയോടെ ചടങ്ങുകൾ സമാപിക്കും.

Comments are closed.