fbpx
DCBOOKS
Malayalam News Literature Website

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് സിംഗപ്പൂരിന്റേത്

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് സിംഗപ്പൂരിന്റേത്. വിസയില്ലാതെ സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടുമായി 173 രാജ്യങ്ങള്‍ സഞ്ചരിക്കാം. പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സില്‍ 159 പോയിന്റോടെയാണ് സിംഗപ്പൂര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

നേരത്തെ ജര്‍മനി, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളായിരുന്നു പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. നിലവില്‍ രണ്ടാം സ്ഥാനത്താണ് ജര്‍മനി. മൂന്നാം സ്ഥാനത്ത് സ്വീഡനും ദക്ഷിണകൊറിയയുമാണ്. വിവിധ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളുടെ അതിര്‍ത്തി കടക്കുന്നതു സംബന്ധിച്ചുള്ള ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് തയറാക്കുന്നത്.

Comments are closed.