DCBOOKS
Malayalam News Literature Website

ഷാര്‍ജ പുസ്തകമേളയില്‍ നാളെ…..

വ്യത്യസ്തപരിപാടികള്‍കൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായ ഷാര്‍ഷ അന്താരാഷട്ര പുസ്തകമേളയിലെ അവസാന വെള്ളിയാഴ്ച(നവംബര്‍ 10) വര്‍ണ്ണാഭമായ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രഭാഷണം, പുസ്തകചര്‍ച്ച, കാവ്യസന്ധ്യ എന്നിവയാണ് ഇന്റലക്ച്വല്‍ ഹാളിലും ബാള്‍ റൂമിലുമായി ഒരുക്കിയിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതാകട്ടെ എഴുത്തുകാരനും ഫോക്‌ലോറിസ്റ്റുമായ  ദേവ്ദത്ത് പട്‌നായിക്, മലയാളത്തിലെ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്,സംഗീത ശ്രീനിവാസ്‌, പ്രീതി ഷെണോയി, അനുജാ ചൗഹാന്‍, കവികളും ഗാനരചയിതാക്കളുമായ  ആലങ്കോട് ലീലാകൃഷ്ണന്‍അനില്‍ പനച്ചൂരാന്‍ എന്നിവരാണ്.

പരിപാടികള്‍

ഇന്റലക്ച്വല്‍ ഹാള്‍

5 pm- 6pm ദേവലോക് വിത്  ദേവ്ദത്ത് പട്‌നായിക്.
6 pm 7pm’ആലാഹയുടെ പെണ്‍മക്കളും അപരകാന്തിയും’ – സാറാ ജോസഫ്,സംഗീത ശ്രീനിവാസ്‌

8 pm – 9pm ; It’s all in the planets & BaaZ പ്രീതി ഷെണോയി, അനുജാ ചൗഹാന്‍

ബാള്‍ റൂം

7pm- 8.30pm ‘കാവ്യസന്ധ്യ’  ആലങ്കോട് ലീലാകൃഷ്ണന്‍അനില്‍ പനച്ചൂരാന്‍

Comments are closed.