DCBOOKS
Malayalam News Literature Website

മനുഷ്യന് ഏറ്റവും വലിയ സ്മാരകം പുസ്തകം തന്നെ -സി. രാധാകൃഷ്ണന്‍

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ എം ബേബി, സി രാധാകൃഷ്ണന്‍,  ജോര്‍ജ് ഓണക്കൂര്‍ എന്നിവര്‍ പങ്കെടുത്ത ‘അടരുന്ന ആകാശം മുന്‍പേ പറക്കുന്ന പക്ഷികള്‍’എന്ന പരിപാടി വായനക്കാര്‍ക്ക് ഹൃദ്യമായ  അനുഭവം സമ്മാനിച്ചു.

മണ്ണാം കട്ടയുടെയും കരിയില്ലയുടെയും കഥ പറഞ്ഞ് സി രാധാകൃഷ്ണന്‍ ചര്‍ച്ചക്ക് തുടക്കം കുറിച്ചത്. മനുഷ്യന് ഏറ്റവും വലിയ സ്മാരകം പുസ്തകം ആണെന്ന് സി രാധാകൃഷ്ണന്‍ എടുത്തു പറഞ്ഞു. രക്തത്തിന് ഒരേ കളര്‍ ആണെന്ന് മനസ്സിലാകാത്ത കാലത്തോളം മനുഷ്യന്‍ ഉന്നതിയില്‍ എത്തില്ലെന്നും  ജോര്‍ജ് ഓണക്കൂര്‍ വായനക്കാരെ ഓര്‍മിപ്പിച്ചു. കേരളത്തിന്റെ അത്ര പുരോഗമനം മറ്റു സംസ്ഥാനങ്ങളില്‍ എത്താത് കൊണ്ടാണ് അവിടെങ്ങളില്‍ ഈ വര്‍ഗീയ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നു ,ജോര്‍ജ് ഓണക്കൂര്‍ പറയുകയുണ്ടായി. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചെണ്ട എന്ന കവിത എം ബേബി സദസില്‍ വായിച്ചു. ഉത്തേരന്ത്യയിലെ അവസ്ഥ കേരളത്തില്‍ സംഭവിക്കില്ല എന്നും, കേരളത്തിന് കേരളത്തിന്റെതായ മഹത്വം ഉണ്ടെന്നും അതുകളങ്ക പെടുത്താന്‍ സമ്മതിക്കില്ല എന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. വലിയ വിവാദങ്ങള്‍ക്ക് വഴി വെക്കാതെ മാറിയ സദസ്സ് വായനക്കാര്‍ക്ക് ആസ്വാദ്യകരമായി.

ഡിസി രവി സ്വാഗതം പറഞ്ഞ പരിപാടി മോഡറേറ്റര്‍ ചെയ്തത് മാധ്യമ പ്രവര്‍ത്തകന്‍ മൊയ്ദീന്‍ കോയ ആണ്‌.

Comments are closed.