DCBOOKS
Malayalam News Literature Website

സോഷ്യൽ മീഡിയയെ വട്ടം കറക്കി ശശി തരൂർ വീണ്ടും

sasi-taroorഎക്‌സാസ്‌പെരേറ്റിംഗ് ഫരാഗോ എന്ന വാക്കിലൂടെ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച ശശി തരൂർ പുതിയ വാക്കുമായി വീണ്ടും ട്വിറ്ററിൽ. വെബഖൂഫ് എന്നതാണ് ഇത്തവണ ശശി തരൂർ പരിചയപ്പെടുത്തിയ പുതിയ വാക്ക്. ഇന്റര്‍നെറ്റില്‍ വരുന്നതെല്ലാം അതേപടി വിശ്വസിക്കുന്നവരെയാണ് വെബഖൂഫ് എന്ന ഹിംഗ്ലീഷ് വാക്കിലൂടെ വിശേഷിപ്പിക്കുന്നത്. ട്വിറ്റര്‍ പേജിലൂടെയാണ് പുതിയ വാക്ക് ശശി തരൂര്‍ സോഷ്യല്‍ മീഡിയയ്ക്ക് പരിചയപ്പെടുത്തുന്നത്.

പണ്ട് ഫരാഗോയ്ക്ക് ചുറ്റും ട്വിറ്ററും ഫെയ്‌സ്ബുക്കും വട്ടം കറങ്ങിയത് ദിവസങ്ങളോളമാണ്. ഓക്‌സ്‌ഫോര്‍ഡിന്റെ ഓണ്‍ലൈന്‍ ഡിക്ഷ്ണറിയില്‍ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക് പോലും ഫരാഗോ ആണെന്നാണ് കൗതുകകരമായ റിപ്പോര്‍ട്ടുകള്‍.

പുതിയ വാക്ക് പരിചയപ്പെടുത്തിയതിന് ചിലർ നന്ദിയാണ് പറയുന്നതെങ്കില്‍ പരിഹസിക്കുന്നവരും കുറവല്ല. ട്വിറ്റര്‍ തമാശയുടെ പുതിയ പേരാണ് ശശി തരൂര്‍ എന്നായിരുന്നു ചിലരുടെ കമന്റ്. എന്തായാലും വെബഖൂഫ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുകയാണ്. ശശി തരൂരിന്റെ വാക്ക് അര്‍ബന്‍ ഡിക്ഷ്ണറിയിലും ലഭ്യമാണ്.

Comments are closed.