DCBOOKS
Malayalam News Literature Website

രാജ്യാന്തര പുസ്ത‌‌‌‌ക മേളയിൽ ശ്രദ്ധേയമായി ഇന്ത്യൻ പവലിയൻ

36-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി. രാവിലെ ഒമ്പതരയ്ക്ക് ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ബാള്‍റൂമില്‍ ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്യ്തു. സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ വിവിധ പുരസ്‌കാരങ്ങളും അദ്ദേഹം ചടങ്ങില്‍ വിതരണം ചെയ്യ്തു.’എന്റെ പുസ്തകത്തിലൊരു ലോകം’ എന്ന ആശയത്തിലൂന്നിയാണ് ഈ വര്‍ഷത്തെ മേള. യു.കെ.യാണ് ഈ വര്‍ഷത്തെ അതിഥിരാഷ്ട്രം.

ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ പ്രസാധകരെ ഏകോപിപ്പിക്കുന്നത് ഡിസി ബുക്‌സാണ്. ഡി സി ബുക്‌സിന് 40 സ്റ്റാളുകളാണ് മേളയില്‍ ഉള്ളത്. മേളയിലെ ഇന്ത്യന്‍ പവലിയന്റെ ഉദ്ഘാടനം വികാസ് സ്വരൂപ്, നീരജ് അഗ്രവാള്‍, ഡോ.സാധന റൗത്, മോഹന്‍കുമാര്‍, രവി ഡീസീ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

വിവിധ ഭാഷകളിലായി ഒന്നര ലക്ഷത്തിലേറെ ശീര്‍ഷകങ്ങളിലുള്ള പുസ്തകങ്ങളാണ് മേളയിലുള്ളത്. 11 ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമൊപ്പം 2,300 വ്യത്യസ്ത സാംസ്‌കാരിക പരിപാടികളാണ് വിവിധ വേദികളിലായി നടക്കുന്നത്. ഇതിനായി 48 രാജ്യങ്ങളിലെ 393 അതിഥികളും എക്‌സ്‌പോ സെന്ററിലെ വേദികളിലെത്തിയിട്ടുണ്ട്. ഡി സി ബുക്‌സിന് 40 സ്റ്റാളുകളാണ് മേളയില്‍ ഉള്ളത്. എക്‌സ്‌പോ സെന്ററില്‍ അഞ്ച്, ഏഴ് എന്നീ നമ്പര്‍ ഹാളിലാണ് ഡി സി ബുക്‌സ് അടക്കമുള്ള മലയാളി പ്രസാധകര്‍ അണിനിരന്നിട്ടുണ്ട്.

മേളയില്‍ ഇന്ന്;

നവംബര്‍ 1ാം തീയതി രാവിലെ 930 മുതല്‍ 1130 വരെ ബാള്‍ റൂമില്‍ ‘സ്ലം ഡോഗ് മില്യനയര്‍’, ‘എ അന്റ് ക്യൂ’ എന്നീ പുസ്തകങ്ങളിലൂടെ പ്രശസ്തനായ വികാസ് സ്വരൂപ് വിദ്യാര്‍ത്ഥികളുമായി സംവദിക്കും.

Comments are closed.