DCBOOKS
Malayalam News Literature Website

ഷാര്‍ജ പുസ്തകോത്സവം; ഇന്റര്‍ നാഷണല്‍ പബ്ലിഷര്‍ പുരസ്‌കാരം മാതൃഭൂമിക്ക്

ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ ഇന്റര്‍ നാഷണല്‍ പബ്ലിഷര്‍ പുരസകാരം മാതൃഭൂമിക്ക് ലഭിച്ചു. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന മുപ്പത്തിയാറാമതു പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം.

പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത ഷാര്‍ജ ഭരണാധികാരിയും യൂ എ ഇ സുപ്രീം കൗണ്‍സില്‍അംഗവുമായ ഷെയ്ഖ് ഡോ സുല്‍ത്താന് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയില്‍ നിന്ന് മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം വി ശ്രേയാംസ് കുമാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ ഇന്റര്‍ നാഷണല്‍ പബ്ലിഷര്‍ പ്രഥമ പുരസ്‌കാരം ഡി സി ബുക്‌സിനായിരുന്നു.

 

Comments are closed.