DCBOOKS
Malayalam News Literature Website

‘അഹങ്കാരമെന്ന് വിളിച്ചോളൂ, മലയാളി മനോരോഗത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇതല്ലാതെ വഴിയില്ല’; സനൽ കുമാർ ശശിധരൻ

കേരള അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവത്തില്‍ നിന്ന് ‘സെക്‌സി ദുര്‍ഗ’ യെ പിന്‍വലിക്കുന്നുവെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. അന്താരാഷ്ട്ര വേദികളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സെക്‌സി ദുര്‍ഗയെ ‘മലയാള സിനിമ ഇന്ന് ‘ എന്ന വിഭാഗത്തിലാണ് തിരഞ്ഞെടുത്തിരുന്നത്.

സെക്‌സി ദുര്‍ഗയ്ക്ക് ഒപ്പം, അങ്കമാലി ഡയറീസ്, ടേക്ക് ഓഫ്, കറുത്ത ജൂതന്‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മറവി അതിശയങ്ങളുടെ വേനല്‍ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റു ചിത്രങ്ങള്‍. സെക്‌സി ദുര്‍ഗയെ മേളയില്‍ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കാത്തതിന്റെ പ്രതിഷേധമായി സിനിമ പിന്‍വലിക്കുന്നതായി സനല്‍കുമാര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.

ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം

Comments are closed.