DCBOOKS
Malayalam News Literature Website

സെക്‌സി ദുര്‍ഗ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഹൈക്കോടതി. ചിത്രം ഒഴിവാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ നടപടി ചോദ്യം ചെയ്ത് സനല്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

ചിത്രം ഒഴിവാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയ നിലപാടാണെന്നാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. തുടര്‍ന്നാണ് ഹൈക്കോടതിയുടെ സുപ്രാധന വിധി വന്നിരിക്കുന്നത്. സെക്‌സി ദുര്‍ഗയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം സംവിധായകന് ലഭിച്ചല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

സെക്‌സി ദുര്‍ഗയ്‌ക്കൊപ്പം ഉദ്ഘാടന ചിത്രമായി ജൂറി നിശ്ചയിച്ചിരുന്ന മറാത്തി ചിത്രം ന്യൂഡും പ്രദര്‍ശനത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. പകരം ഇറാനിയന്‍ സംവിധാനകന്‍ മജീദ് മജീദിയുടെ ജിയോണ്ട് ദ ക്ലൗണ്ട്‌സ് ആണ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്.

Comments are closed.