DCBOOKS
Malayalam News Literature Website

പോയവാരം മലയാളി വായിച്ച പുസ്തകങ്ങള്‍

BST-SLLR

പോയവാരം മലയാളിവായിച്ച പുസ്തകങ്ങളില്‍ മുന്നില്‍നില്‍ക്കുന്നത് ബെന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, കെ ആര്‍ മീരയുടെ ആരാച്ചാര്‍, ഭഗവാന്റെ മരണം,  സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖംദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍,  ബെന്യാമിന്റെ ആടുജീവിതം, മഞ്ഞവെയില്‍ മരണങ്ങള്‍, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, കെ ആര്‍ മീരയുടെ എന്റെ ജീവിതത്തിലെ ചിലര്‍,   ദീപാ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകലക്കുളിര്‍, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ഫ്രാന്‍സിസ് ഇട്ടിക്കോര, പി കണ്ണന്‍കുട്ടിയുടെ ഒടിയന്‍, കഥകള്‍ കെ ആര്‍ മീര, കഥകള്‍ ഉണ്ണി ആര്‍, എം മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി തുടങ്ങിയ പുസ്തകങ്ങളാണ്.

കൂടാതെ ജോസ് സെബാസറ്റിയന്‍ എഴുതിയ ജി എസ് ടി അറിയേണ്ടതെല്ലാം,  കെ വേണുവിന്റെ പ്രകൃതി ജനാധിപത്യം സ്വാതന്ത്ര്യം, ലോകത്തെ മാറ്റിമറിച്ച പുസ്തകങ്ങള്‍, നീലാഞ്ചന്‍ തയ്യാറാക്കിയ ഗുര്‍മീത് റാം റഹിം, കെ അനിയന്റെ ജീവിതമെന്ന അത്ഭുതം,  ക്രിസോസ്റ്റം തിരുമേനിയുടെ ആത്മകഥ,ഡോ ജി മാധവന്‍നായരുടെ ആത്മകഥ അഗ്നിപരീക്ഷകള്‍,  അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധപാപങ്ങളുടെ ഇന്ത്യ, എന്നീ നോണ്‍ ഫിക്ഷന്‍ പുസ്തകങ്ങളും മുന്നിലുണ്ട്.

വിവര്‍ത്തനകൃതികളില്‍ വായക്കാര്‍ തിരഞ്ഞെടുത്തതത്രയും  പെരുമാള്‍ മുരുകന്റെ  കീഴാളന്‍അര്‍ദ്ധനാരീശ്വരന്‍  എന്നീ കൃതികളാണ്. എന്നാല്‍  പൗലോകൊയ്‌ലോയുടെ ആല്‍കെമിസ്റ്റ്,  കലാമിന്റെ അഗ്നിച്ചിറകുകള്‍ എന്നിവയാണ് വിവര്‍ത്തകൃതികളുടെ വായനയില്‍ മുന്നില്‍ നില്‍ക്കുന്നത്. കൂട്ടത്തില്‍ നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി എന്നകൃതിയും വായനക്കാര്‍ തിരഞ്ഞെടുത്തു.

മലയാളത്തിന്റെ സ്വന്തം ക്ലാസിക് കൃതികളില്‍ നിന്നും വായക്കാര്‍ തിരഞ്ഞെടുത്തത് ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം,  എം ടി വാസുദേവന്‍നായരുടെ  രണ്ടാമൂഴം, നാലുകെട്ട്,  മാധവിക്കുട്ടിയുടെ എന്റെ കഥ, നീര്‍മാതളം പൂത്തകാലം,, എസ് കെ പൊറ്റക്കാട്ടിന്റെ  ഒരു ദേശത്തിന്റെ കഥ, പത്മരാജിന്റെ ലോല, എന്നീ പുസ്തകങ്ങളാണ്.

Comments are closed.