DCBOOKS
Malayalam News Literature Website

ടി കെ മാധവന്റെ ജന്മവാര്‍ഷികദിനം

sep-2

ഇരുപതാം നൂറ്റാണ്ടിലെ ഈഴവസമുദായ പരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായിരുന്നു ടി.കെ. മാധവന്‍. വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകന്‍ അദ്ദേഹമായിരുന്നു. പഠനകാലത്തേ തന്നെ ഉയര്‍ന്ന ബുദ്ധിശക്തിയും സംഘടനാസാമര്‍ത്ഥ്യവും രാഷ്ട്രീയലക്ഷ്യവുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ശ്രമഫലമായി അന്ന് സമൂഹത്തിന്റെ താഴേക്കിടയിലുള്ള ഈഴവ സമൂഹം നവോത്ഥാനത്തിന്റെ പാതയിലേക്ക് വന്നു. 1914ല്‍ ശ്രീ നാരായണഗുരുവുമായി പരിചയപ്പെട്ടു. ദേശാഭിമാനി പത്രം തുടങ്ങുകയും അധഃകൃതരുടെ അവകാശങ്ങള്‍ നേടാന്‍ പത്രം ഉപയോഗിക്കുകയും ചെയ്തു. വഴി നടക്കാനും സ്‌കൂളില്‍ പഠിക്കാനും ക്ഷേത്രത്തില്‍ ആരാധിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ദേശാഭിമാനിയിലൂടെ വാദിച്ചു. കുമാരനാശാന്‍ ക്ഷേത്ര വീഥികളില്‍ നടക്കാനുള്ള അവകാശം മാത്രമാണ് ചോദിച്ചതെങ്കില്‍ ക്ഷേത്രത്തില്‍ ശ്രീകോവില്‍ വരെ പ്രവേശിക്കാനുള്ള അവകാശം നേടാനായിരുന്ന് മാധവന്റെ പോരാട്ടം. വൈക്കം, തിരുവാര്‍പ്പ്, കണ്ണന്‍കുളങ്ങര എന്നീ സ്ഥലങ്ങളിലെ ക്ഷേത്രപ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു.

1885 സെപ്റ്റംബര്‍ 2ന് (കൊല്ലവര്‍ഷം 1061 ചിങ്ങമാസം 19ന്) കേരളത്തില്‍ മാവേലിക്കരയിലെ കണ്ണമംഗലം എന്ന ഗ്രാമത്തില്‍ ജനിച്ചു. താന്നിയേങ്കുന്നേല്‍ എന്ന മാതൃഗൃഹത്തിലായിരുന്നു ജനനം. പിതാവ് ധനസമൃദ്ധികൊണ്ടും പ്രാബല്യം കൊണ്ടും പ്രസിദ്ധമായ ആലും മൂട്ടില്‍ കൂടുംബാംഗമായ കേശവന്‍ ചാന്ദാര്‍ ആയിരുന്നു. അമ്മ ഉമ്മിണി അമ്മ, സുപ്രസിദ്ധമായ കോമലേഴത്തു കുടുംബത്തിലെ അംഗമായിരുന്നു. 1930 ഏപ്രില്‍ 27 ന് വെളുപ്പിന് 4:55 ന് അദ്ദേഹം അന്തരിച്ചു.

Comments are closed.