DCBOOKS
Malayalam News Literature Website

പോഞ്ഞിക്കര റാഫിയുടെ ചരമവാര്‍ഷികദിനം

sep-6

കോണ്‍ഗ്രസിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിരുന്നെങ്കിലും പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ചു. ഡെമോക്രാറ്റ്, സുപ്രഭ തുടങ്ങിയ വാരികകളില്‍ സഹപത്രാധിപരായിരുന്ന അദ്ദേഹം നാഷനല്‍ ബുക്സ്റ്റാളിലും ജോലി ചെയ്തിട്ടുണ്ട്. എട്ടു വര്‍ഷം സമസ്തകേരള സാഹിത്യപരിഷത്തിന്റെ സെക്രട്ടറിയായിരുന്നു.

1958ല്‍ പ്രസിദ്ധപ്പെടുത്തിയ സ്വര്‍ഗദൂതന്‍ മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലാണ്. സബീനയോടൊപ്പം ചേര്‍ന്ന് ശുക്രദശയുടെ ചരിത്രം എന്ന ഗ്രന്ഥവും രചിച്ചു. 1956 ല്‍ പുറത്തിറങ്ങിയ കൂടപ്പിറപ്പ് എന്ന ചലച്ചിത്രത്തിന് തിരക്കഥയും, സംഭാഷണവും രചിച്ചു. 11 ചെറുകഥാസമാഹാരങ്ങള്‍, 8 നോവലുകള്‍, 2 നാടകങ്ങള്‍, ഒരു തിരക്കഥ, രണ്ട് ഉപന്യാസങ്ങള്‍, എന്നിവയാണ് പ്രധാന രചനകള്‍. സെബീന റാഫിയുമൊന്നിച്ച് രചിച്ച കലിയുഗത്തിന് 1971ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചു. 1992 സെപ്റ്റംബര്‍ 6ന് അദ്ദേഹം അന്തരിച്ചു.

Comments are closed.