DCBOOKS
Malayalam News Literature Website

സെല്‍ഫിയുടെ ഗുണം ചൈനയിലെ യുവജനങ്ങള്‍ക്ക്: രാഹുല്‍ ഗാന്ധി

ചൈനീസ് നിര്‍മിത ഫോണുകളില്‍ സെല്‍ഫി എടുക്കുന്നതിന്റെ ഗുണം ചൈനയിലെ യുവജനങ്ങള്‍ക്കാണ് അല്ലാതെ ഇന്ത്യകര്‍ക്കലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് തൊഴില്‍ രഹിതരെ സൃഷ്ടിക്കുകയാണ്. അതേസമയം, ചൈന ഉല്‍പാദന മേഖലയിലൂടെ തൊഴില്‍ വര്‍ധിപ്പിക്കുകയാണെന്നും ഹിമാചല്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാഹുല്‍ പറഞ്ഞു.

ജിഎസ്ടി ലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാരെ കഷ്ടത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ മോദി വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ എവിടെയെന്നും രാഹുല്‍ ചോദിച്ചു. നവംബര്‍ ഒന്‍പതിനാണ് ഹിമാചല്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 18നാണ് ഫലപ്രഖ്യാപനം.

Comments are closed.