DCBOOKS
Malayalam News Literature Website

കൗമാര കായികമേളയ്ക്ക് തുടക്കമായി;ആദ്യ സ്വര്‍ണം പാലക്കാടിന്

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം പറളിയിലൂടെ പാലക്കാടിന്. സീനിയര്‍വിഭാഗം ആണ്‍കുട്ടികളുടെ 5000 മീറ്ററിലാണ് ആദ്യ സ്വര്‍ണം. പറളി സ്‌കൂളിലെ പി ആര്‍ അജിത്താണ് മീറ്റ് റിക്കോര്‍ഡോടെ ആദ്യ സ്വര്‍ണം നേടിയത്. രണ്ടാം സ്വര്‍ണം 3000 മീറ്ററില്‍ എറണാകുളത്തിന്റെ അനുമോള്‍ തമ്പിക്ക്. മൂന്നാം സ്വര്‍ണം തിരുവനന്തപുരത്തിന്.

കാല്‍ നൂറ്റാണ്ടിന് ശേഷമാണ് പാലയിലേക്ക് കായിക മേള എത്തുന്നത്. മേളയുടെ ഔപചാരിക ഉദ്ഘാടനം വൈകുന്നേരം മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പഠിക്കുന്ന ക്ലാസിന് അനുസരിച്ച് മത്സര വിഭാഗങ്ങളെ നിശ്ചയിക്കുന്ന രീതിയില്‍ നിന്നും മാറി ഇത്തവണ പ്രായത്തിനനുസരിച്ചാണ് സീനിയര്‍ ജൂനിയര്‍ സബ് ജൂനിയര്‍ വിഭാഗങ്ങളെ നിശ്ചയിച്ചത്.

 

Comments are closed.