DCBOOKS
Malayalam News Literature Website

പകരം ഖാദി ടവലിനൊപ്പം ഒരു പൂവോ പുസ്തകമോ നൽകിയാൽ മതി….

tharoorരാജ്യത്തിനുള്ളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ പ്രധാനമന്ത്രിയെ പൂച്ചെണ്ട് നൽകി സ്വീകരിക്കേണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ സ്വാഗതം ചെയ്തു കൊണ്ട് കോൺഗ്രസ് എം.പി ശശി തരൂർ. കുറച്ചു സമയത്തെ സംതൃപ്തിക്കായി പുഷ്പങ്ങളെ കൂട്ടക്കൊല ചെയ്യരുതെന്നും സമ്മാനം നൽകുന്നതാണ് എല്ലാ കാലത്തും നിലനിൽക്കുന്നതെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിനുള്ളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ പ്രധാനമന്ത്രിയെ പൂച്ചെണ്ട് നൽകി സ്വീകരിക്കേണ്ടെന്നും പകരം ഖാദി ടവലിനൊപ്പം ഒരു പൂവോ പുസ്തകമോ നൽകിയാൽ മതിയെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം.

സുരക്ഷാ പരിശോധന ലളിതമാക്കാൻ പുതിയ തീരുമാനത്തിലൂടെ സഹായിക്കുമെന്ന നിഗമനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി. നിർദേശം കർശനമായി നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാറുകൾക്ക് ആഭ്യന്തര മന്ത്രാലയം കത്തയച്ചിട്ടുണ്ട്.

 

Comments are closed.