DCBOOKS
Malayalam News Literature Website

സർദാർ സരോവർ അണക്കെട്ട്​ ഉത്‌ഘാടനം വെറും നാടകം; മേധ പട്​കർ

ന്യൂഡൽഹി: സർദാർ സരോവർ അണക്കെട്ട്​ പണിതുയർത്തിയിരിക്കുന്നത് കള്ളങ്ങളുടെ പുറത്താണെന്ന് നർമദ ബച്ചാവോ ആന്ദോളൻ നേതാവ്​ മേധ പട്​കർ. ‘സർദാർ സരോവർ അണക്കെട്ടിനെ കുറിച്ചുള്ള മിഥ്യയും വികസനത്തെ കുറിച്ചുള്ള സംവാദവും ഇന്ന് ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മേധ. അണക്കെട്ട്​ രാജ്യത്തിന്​ സമർപ്പിച്ചുള്ള പ്രധാനമന്ത്രിയുടെ നാടക പരിപാടി പൂർണ പരാജയമായിരുന്നുവെന്നും അവർ പറഞ്ഞു.

ഇന്ന്​ നമ്മുക്കാവിശ്യം വികസനത്തെ കുറിച്ചുള്ള സംവാദമാണ്​. സമരം ഇന്ന്​ നിർണായക ഘട്ടത്തിലാണ്​. തങ്ങൾക്ക് എല്ലാവരുടെ ഉപദേശങ്ങൾ ​ ആവശ്യമാണ്​. അണക്കെട്ട്​ പൂർത്തീകരിച്ചുവെന്നാണ്​ അവർ .പറയുന്നത്​. അതേസമയം, അവിടെ ഒരു കോൺക്രീറ്റ്​ മതിൽ മാത്രമാണ്​ പണിതിട്ടുള്ളത്​. 40,000 കുടുംബങ്ങൾക്ക്​ നഷ്​ടപരിഹാരം ലഭിച്ചിട്ടില്ല. ഞങ്ങളുടെ സമരം അവസാനിച്ചിട്ടില്ല. ജവഹർലാൽ നെഹ്​റുവാണ്​ അണക്കെട്ടി​ന്റെ ശിലാസ്ഥാപനം നിർവഹിച്ചതെന്നാണ്​ പറയുന്നത്​. എന്നാൽ അത്​ ശരിയല്ല. അദ്ദേഹം ശിലാസ്ഥാപനം നടത്തിയ അണക്കെട്ടി​ന്റെ പുനരധിവാസം പോലും പൂർത്തിയായിട്ടില്ല. പ്രധാനമന്ത്രിക്ക്​ ഇൗ അധ്യായം അടക്കണമായിരിക്കാം. പക്ഷേ, നർമദ തീരത്തെ ജനങ്ങൾക്ക്​ ഇതുവരെ പൂർണ നഷ്​ടപരിഹാരം പോലും ലഭിച്ചിട്ടില്ല.

തന്റെ ജന്മദിനത്തിൽ തന്നെ അണക്കെട്ടി​ന്റെ ഉദ്​ഘാടനം നടത്തിയുള്ള പ്രധാനമന്ത്രിയുടെ നാടകം പൊളിയുകയാണുണ്ടായത്​. ഗുജറാത്ത്​ മുഖ്യമ​ന്ത്രിയല്ലാതെ ഈ പദ്ധതിയുടെ സഹായം ലഭിക്കുന്നുവെന്ന്​ അവകാശപെടുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്​, മഹാരാഷ്​ട്ര എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ ആരും ഉദ്​ഘാടന ചടങ്ങിൽ പ​ങ്കെടുത്തില്ല. ബി.ജെ.പി ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെല്ലാം പങ്കെടുക്കുമെന്നാണ്​ അവകാശപ്പെട്ടിരുന്നത്​. ഹനാൻ മൊല്ല, ഉഷാ രാമനാഥൻ, അഡ്വ. സഞ്​ജയ്​ പാരീഖ്​, പ്രഫ. കെ.ജി. സക്​സേന എന്നിവരും സംബന്ധിച്ചു.

Comments are closed.