DCBOOKS
Malayalam News Literature Website

ഇന്ത്യയില്‍; മാധ്യമപ്രവര്‍ത്തനം അത്യന്തം അപകടത്തിലാണെന്ന് സാറാജോസഫ്

sarah--

മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധവുമായി സാഹിത്യലോകം. അഭിപ്രായ സ്വാതന്ത്ര്യത്തിനുനേരെയാണ് വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞിരിക്കുന്നതെന്ന് സാറാ ജോസഫ് പറയുന്നു. ഇന്ത്യയില്‍; മാധ്യമപ്രവര്‍ത്തനം അത്യന്തം അപകടത്തിലാണെന്നും സാറ അഭിപ്രായപ്പെടുന്നു.

സാറാ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

കല്‍ ബുര്‍ഗിയുടെ ഘാതകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.പ്രതികള്‍ സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു.ഗൗരിയുടെ നേര്‍ക്കും സമാനമായ കൊലയാണ് നടന്നിരിക്കുന്നത്.. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയാണ് ഈ വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞത്.ഗൗരി ലങ്കേഷിന്റെ നെഞ്ച് തുളച്ച് കടന്നു പോയി അത് ഇന്ത്യയുടെ ഹൃദയം തകര്‍ത്തിരിയ്ക്കുന്നു. ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനം അത്യന്തം അപകടത്തിലാണ്.

Comments are closed.