DCBOOKS
Malayalam News Literature Website

മലയാളസിനിമയിലെ പെണ്‍കൂട്ടായ്മയ്‌ക്കൊപ്പം ശാരദക്കുട്ടി

s-saradakuttyസിനിമയിലെ പുരുഷമേധാവിത്വത്തെ ചോദ്യംചെയ്തുകൊണ്ട് എഴുത്തുകാരിയും അദ്ധ്യാപികയുമായ എസ്. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക്‌പോസ്റ്റ്. എന്റെ നയാപൈസ പോലും മലയാള സിനിമയിലെ ആണഹങ്കാരികളുടെ പോക്കറ്റില്‍ വീഴാന്‍ അനുവദിക്കില്ലെന്നു പറയുന്ന ശാരദക്കുട്ടി വിമന്‍സ് കലക്ടീവിന് പൂര്‍ണ്ണപിന്തുണയും നല്‍കുന്നുണ്ട്.

ഫേസ്ബുക്ക്‌പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

saradaഎന്റെ നയാപൈസ പോലും മലയാള സിനിമയിലെ ഈ ആണഹങ്കാരികളുടെ പോക്കറ്റില്‍ വീഴാന്‍ ഇനിമേല്‍ ഞാന്‍ അനുവദിക്കില്ല.അതുകൊണ്ടു മലയാള സിനിമയ്‌ക്കോ ആണഹന്തയ്‌ക്കോ ഒരു പുല്ലും സംഭവിക്കില്ല എന്നെനിക്കറിയാം.പക്ഷെ എനിക്കുണ്ടല്ലോ ഒരു ആത്മാഭിമാനം.അതിനെ എനിക്ക് തൃപ്തിപ്പെടുത്തിയല്ലേ പറ്റൂ..

ദേവാസുരത്തില്‍ ഭാനുമതി മംഗലശ്ശേരി നീലാണ്ടന്റെ അഹന്തയുടെ മുഖത്ത് വലിച്ചെറിഞ്ഞ ആ ചിലങ്ക കലാകാരികള്‍, ഒന്നടങ്കം ചെയ്യാന്‍ തയ്യാറാകുന്ന കാലത്തേ ഈ ധാര്‍ഷ്ട്യം അവസാനിക്കൂ.. കണ്ണകി പറിച്ചെറിഞ്ഞ മുലയുടെ വിസ്‌ഫോടന ശക്തി ഒരു പുരമൊന്നാകെ ചാമ്പലാക്കിയത് വെറും ഐതിഹ്യമല്ല. വിമന്‍സ് കലക്ടീവിന് അത് കഴിയട്ടെ..കഴിയണം.

ആ വരിക്കാശ്ശേരി മനയുടെ തിരുമുറ്റത്ത് കാലിന്മേല്‍ കാല്‍ കയറ്റിരിക്കുന്ന പ്രഭുത്വമുണ്ടല്ലോ,അത് നമ്മുടെ കൂടി ചില്ലറയുടെ ബലത്തിലാണ് നെഗളിക്കുന്നത് എന്ന വലിയ തിരിച്ചറിവ് അത്യാവശ്യമാണ്.. ഞങ്ങളുടെ തിരക്കഥ എഴുതുന്നത് രഞ്ജിത്ത് അല്ലാത്തത് കൊണ്ട് ഭാനുമതിയുടേത് പോലെ ഒരു മടങ്ങി ചെല്ലല്‍ സാധ്യവുമല്ല.

Comments are closed.